ഗുജറാത്തില്‍ റെഡ് അലര്‍ട്ട്.... രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതി ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
പ്രളയത്തിന് സാദ്ധ്യതയുളളതിനാല്‍ ഗുജറാത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ അതി ശക്തമായ മഴയാണ്. നിരവധി താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ കുളു, മണാലി എന്നിവിടങ്ങളില്‍ മിന്നല്‍ പ്രളയം ഉണ്ടായി.
നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ ഒലിച്ചുപോകുകയും ചെയ്തു. ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടമാണ് ഹിമാചല്‍ പ്രദേശില്‍ ഉണ്ടായത് . തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും തുടരുന്നു.
അതേസമയം. മഹാരാഷ്ട്രയിലെ റായ്ഗജിലുണ്ടായ ഉള്‍പൊട്ടലില്‍ മരിച്ചവരുടെ 22 ആയി. ഇനിയും നിരവധി പേരെയാണ് കണ്ടെത്താനുണ്ട്.
"
https://www.facebook.com/Malayalivartha


























