ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 നാലാമതും ഭൂമിയ്‌ക്ക് മുകളിലായുള്ള ഭ്രമണപഥം ഉയർത്തി; ജൂലൈ 25-ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയിൽ അടുത്ത ഘട്ടം നടക്കും; ആകാംഷയോടെ രാജ്യം

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 നെ കുറിച്ചുള്ള ഓരോ വിവരങ്ങളും അറിയാൻ ആകാംഷയോടെ കാതോർത്തിരിക്കുകയാണ് രാജ്യം. ഇപ്പോൾ ഇതാ സന്തോഷകരമായ ഒരു വിവരം തന്നെ പുറത്ത് വരികയാണ്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 നാലാമതും ഭൂമിയ്‌ക്ക് മുകളിലായുള്ള ഭ്രമണപഥം ഉയർത്തിയതായി ഐഎസ്ആർഒ വ്യക്തമാക്കി .ഇപ്പോൾ പേടകം ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്നത്, 71351-233 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ആയിരിക്കുന്നത് .
ഭ്രമണപഥം ഉയർത്തുന്നതിൽ ഇനി ഒരു ഘട്ടം കൂടെ ബാക്കിയുണ്ട് . അത് ജൂലൈ 25-ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയിൽ നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു .ചൊവ്വാഴ്‌ച്ച വീണ്ടും ഭ്രമണപഥം ഉയർത്തുന്നു. അപ്പോൾ ഭൂമിയുടെ കാന്തികവലയം വിട്ട് ചന്ദ്രനിലേക്കുള്ള കുതിപ്പിന് തുടക്കമാകും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചാലും ഉപഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് തട്ടുതട്ടായിട്ടായിരിക്കും .ചന്ദ്രയാൻ-2ലെ കാര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ നിരവധി മാറ്റങ്ങൾ ചന്ദ്രയാൻ-3ൽ വരുത്തിയിരിക്കുകയാണ് .
ലാൻഡറിന്റെ കാലുകൾ മുന്നേയുള്ളതിനേക്കാൾ ശക്തിപ്പെടുത്തി. പ്രധാന ഘടകമാണ് അതുകൊണ്ടാണ് അതിനെ ശക്തിപ്പെടുത്തിയത്. പ്രൊപ്പൽഷൻ മൊഡ്യൂൾ ആണ് ഇത്തവണ ലാൻഡറിനെയും റോവറിനെയും തൊട്ടടുത്ത് എത്തിക്കുന്നത്. ഓർബിറ്റിന് പകരമാണ് ഇത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുമ്പോൾ റോവർ വേർപെടും . ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങൾ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാർത്ഥങ്ങളെക്കുറിച്ചും പഠനം നടത്തുകയും ചെയ്യുമെന്നതാണ് പ്രധാനം. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിർണയിക്കുന്നതും ചന്ദ്രയാൻ-3 ആയിരിക്കും .
https://www.facebook.com/Malayalivartha


























