കാല്‍മുട്ടുവേദന മാറാന്‍ കര്‍ക്കടകമാസത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നടത്തുന്ന തിരുമ്മുചികിത്സ അടുത്തൊരു അങ്കത്തിനുള്ള പുറപ്പാടിനാണ്; കന്യാകുമാരിയില്‍ നിന്ന് കാഷ്മീരിക്ക് വിജയകരമായി പൂര്‍ത്തീകരിച്ച ഭാരത് ജോഡോയുടെ രണ്ടാം ഭാഗം കോല്‍ക്കത്തയില്‍ നിന്ന് മോദിയുടെ ഗുജറാത്തിലേക്ക് നവംബറില്‍ തുടങ്ങും

കാല്‍മുട്ടുവേദന മാറാന്‍ കര്‍ക്കടകമാസത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നടത്തുന്ന തിരുമ്മുചികിത്സ അടുത്തൊരു അങ്കത്തിനുള്ള പുറപ്പാടിലാണ്. കന്യാകുമാരിയില്‍ നിന്ന് കാഷ്മീരിക്ക് വിജയകരമായി പൂര്‍ത്തീകരിച്ച ഭാരത് ജോഡോയുടെ രണ്ടാം ഭാഗം കോല്‍ക്കത്തയില്‍ നിന്ന് മോദിയുടെ ഗുജറാത്തിലേക്ക് നവംബറില്‍ തുടങ്ങുകയാണ്.
കര്‍ണാടകത്തിലെയും അരുണാചല്‍ പ്രദേശിലെയും മിന്നുന്ന ജയത്തിനു പിന്നാലെ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും പിടിക്കാനാനുള്ള ഉറച്ച തീരുമാനത്തിലാണ് കോണ്‍ഗ്രസ്. നിലവില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് ഭരണം ലഭിച്ചേക്കാമെന്ന സാഹചര്യവുമുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണം പിടിച്ച ബിജെപിക്ക് ഭരണതലത്തില്‍ മോശമായ ഇമേജാണുള്ളത്. ഈ സാഹചര്യത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യവുമുണ്ട്.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കാനുള്ള ദേശീയ പ്രതിപക്ഷസഖ്യത്തിന്റെ അങ്കപ്പുറപ്പാടിന് നേതൃത്വം നല്‍കാനുള്ള നിയോഗം രാഹുല്‍ ഗാന്ധിയില്‍ വന്നുചേര്‍ന്നേക്കാം. 2022 സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ജനുവരി 30നായിരുന്നു. 136 ദിവസം കൊണ്ട് 4080 കിലോമീറ്ററാണ് രാഹുല്‍ഗാന്ധി പിന്നിട്ടത്.
അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കാല്‍നടയായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ യാത്ര. അന്നത്തെ യാത്രയ്ക്കു പിന്നാലെ രണ്ടു കാലുകളുടെയും മുട്ടിന് കലശലായ വേദന രാഹുലിനെ അലട്ടുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെ നടത്തിയ ഈ യായുടെ നേട്ടം വിവിധ സംസ്ഥാനങ്ങളില്‍ പ്രകടമായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വീണ്ടും ജനമധ്യത്തിലേക്കിറങ്ങുന്നത്.
രാഹുലിന്റെ സാന്നിധ്യം എങ്ങനെയും ഒഴിവാക്കണമെന്ന ഉറച്ച നയത്തിലാണ് മോദി പ്രയോഗത്തിന്റെ പേരില്‍ നരേന്ദ്രമോദിയും അമിത് ഷായും രാഹുല്‍ ഗാന്ധിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഗുജറാത്ത് കോടതികളില്‍ തനിക്കു നിഷേധിക്കപ്പെട്ട നീതി സുപ്രീം കോടതിയില്‍ നിന്ന് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് രാഹുല്‍ ഗാന്ധിയുംകോണ്‍ഗ്രസും. മണിപ്പൂരിലെ കൂട്ടക്കൊലയിലും കൂട്ടമാനഭംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന ബോധപൂര്‍വമായ മൗനം രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ ജനിപ്പിക്കുന്ന ഭീതി ചെറുതല്ല.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല സ്ത്രീസുരക്ഷ തന്നെ അപകടത്തിലാണെന്ന് ധ്വനിയില്‍ കോണ്‍ഗ്രസ് ദേശവ്യാപകമായ പ്രക്ഷോഭത്തിന് വൈകാതെ തുടക്കം കുറിക്കുകയാണ്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഒരാഴ്ച നീളുന്ന തിരുമ്മു ചികിത്സയില്‍ കഴിയുന്ന രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഇന്നുണ്ടായ നടപടികളെക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാല്‍ കേസില്‍ തനിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ.
സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നും കീഴ് കോടതികളുടെ വിധി പരമോന്നത കോടതി അസ്ഥിരപ്പെടുത്തുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കണക്കുകൂട്ടല്‍. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷിയായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഓഗസ്റ്റ് നാലിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പി.കെ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഒഴിവാക്കാന്‍ ഒട്ടും വൈകാതെ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ആസൂത്രിത നീക്കം ബിജെപി നടത്തിയേക്കാം. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏത് സമയവും പ്രഖ്യാപിക്കാമെന്നും ഈ നിലയില്‍ കേസില്‍ അടിയന്തിരമായ നടപടിയുണ്ടാകണമെന്നും രാഹുല്‍ ഗാന്ധിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു.
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് പ്രഖ്യാപനമുണ്ടായാല്‍ നിലവിലെ കോടതി വ്യവഹാരം അപ്രസക്തമായിത്തീരും. അതല്ലെങ്കില്‍ സുപ്രീം കോടതിയില്‍ കേസിനു വിധി വരും വരെ വയനാട്ടിലെ തെരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കണം. നിലവില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വരും. പ്രിയങ്ക വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രസക്തി നഷ്ടമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
മോദി പരാമര്‍ശ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യത്തില്‍ സുപ്രീം കോടതി ഉടന്‍ തീരുമാനം എടുക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. രാഹുല്‍ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യമാക്കപ്പെട്ടിട്ട് 111 ദിവസം കഴിഞ്ഞു. അദ്ദേഹത്തിന് ഒരു പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായി നഷ്ടമായെന്നും സിംഗ്വി വാദിച്ചു.
https://www.facebook.com/Malayalivartha


























