അനാശാസ്യം ആരോപിച്ച് അധ്യാപകനെയും വിദ്യാര്‍ഥിനിയെയും നാട്ടുകാര്‍ മര്‍ദ്ദിച്ചു... സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ അധ്യാപകനെതിരെ മൊഴി നല്‍കി വിദ്യാര്‍ഥിനി

അനാശാസ്യം ആരോപിച്ചു സംഗീത അധ്യാപകനെയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെയും ഗ്രാമീണര്‍ തുണിയഴിച്ചു നിര്‍ത്തി മര്‍ദ്ദിച്ചു. ബിഹാറിലെ ബേഗുസരായിയില്‍ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സംഗീത അധ്യാപകന്‍ കിഷുദേവ് ചൗരസ്യയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. അധ്യാപകനെയും വിദ്യാര്‍ഥിനിയെയും മര്‍ദ്ദിച്ചതിനു മൂന്നു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇരുവരെയും ഒന്നിച്ചു കണ്ടെത്തിയതായിരുന്നു ആക്രമണത്തിനു കാരണം. ഇരുവരെയും നഗ്‌നരാക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ അടക്കം ചുമത്തി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ പൊലീസ് പരിശോധിക്കുകയാണെന്നും മര്‍ദ്ദനമേറ്റ സമയത്തെ ഇരുവരുടെയും വസ്ത്രങ്ങളും സംഭവസ്ഥലത്തെ മറ്റു തെളിവുകളും ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചെന്നും യോഗേന്ദ്ര കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥിനിക്ക് മെഡിക്കല്‍ പരിശോധന നടത്തി. മജിസ്‌ട്രേറ്റിന് മുമ്പില്‍ വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha


























