Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസ്... കുടുംബാംഗങ്ങള്‍ക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നല്‍കി; രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു

22 JULY 2023 07:40 PM IST
മലയാളി വാര്‍ത്ത

മുന്‍ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നല്‍കി എംപി അവിനാശ് റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മിള. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛന്‍ ഭാസ്‌കര്‍ റെഡ്ഡിക്കുമെതിരെയാണ് ശര്‍മിളയുടെ നിര്‍ണായക മൊഴി. കണ്ടെത്തലുകള്‍ക്ക് പിന്‍ബലമായി രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു.

വിവേകാനന്ദ റെഡ്ഡിയെ 2017 എംഎല്‍സി തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചതിന് പിന്നില്‍ ഭാസ്‌കര്‍ റെഡ്ഡിയും അവിനാശ് റെഡ്ഡിയുമാണെന്ന് ശര്‍മ്മിള മൊഴി നല്‍കി. ഭാസ്‌കര്‍ റെഡ്ഡിയുടെയും തന്റെയും കുടുംബങ്ങള്‍ തമ്മില്‍ പദവികളെച്ചൊല്ലി ശീതസമരമുണ്ടായിരുന്നു. മരണത്തിന് രണ്ട് മാസം മുമ്പ് വിവേകാനന്ദ റെഡ്ഡി തന്നെ കാണാന്‍ വന്നെന്നും കടപ്പയില്‍ നിന്ന് മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സഹോദരന്‍ തനിക്ക് സീറ്റ് തരുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും ശര്‍മിളയുടെ മൊഴിയിലുണ്ട്. ഇതിലെ പക മൂലമാകാം വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയതെന്നും ശര്‍മിള സിബിഐയോട് പറഞ്ഞിട്ടുണ്ട്.

ഈ രഹസ്യ സാക്ഷി മൊഴി ശര്‍മിളയുടേതെന്ന് വ്യക്തമാക്കിയാണ് കോടതിയില്‍ സിബിഐ അന്തിമ കുറ്റപത്രം നല്‍കിയത്. ഭാസ്‌കര്‍ റെഡ്ഡിയുടെ സഹോദരിയുടെ മകളാണ് ജഗന്റെ ഭാര്യ ഭാരതി. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അടുത്ത അനുയായിയാണ് അവിനാശ് റെഡ്ഡി. സഹോദരി തന്നെ തന്റെ അടുത്ത അനുയായികള്‍ക്കെതിരെ മൊഴി നല്‍കിയത് ആന്ധ്ര മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാണ്.

വൈ എസ് രാജശേഖരറെഡ്ഡിയുടെ സഹോദരന്‍ വിവേകാനന്ദ റെഡ്ഡിയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ബന്ധു ഭാസ്‌കര്‍ റെഡ്ഡിയും, മകനും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിയും നാല് വാടകക്കൊലയാളികള്‍ക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്തു.

അവിനാശ് റെഡ്ഡിക്ക് കടപ്പയില്‍ നിന്ന് ലോക്‌സഭാ സീറ്റ് നല്‍കുന്നതിന് വിവേകാനന്ദ റെഡ്ഡി എതിരായതാണ് കാരണം. ആ സീറ്റ് ജഗന്റെ അമ്മ വൈഎസ് വിജയമ്മയ്‌ക്കോ, ശര്‍മിളയ്‌ക്കോ നല്‍കണമെന്ന് വിവേകാനന്ദ റെഡ്ഡി വാദിച്ചിരുന്നു. ഇതിലെ പക മൂലമാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ സിബിഐ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (16 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (34 minutes ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (49 minutes ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (59 minutes ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (1 hour ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (1 hour ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (1 hour ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (2 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (2 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (5 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (5 hours ago)

Malayali Vartha Recommends