രാജ്യത്തെ വിറപ്പിച്ച കൊടുംഭീകരനെ കണ്ട് സുപ്രീംകോടതി ഞെട്ടി! ജഡ്‌ജിമാർ നടുക്കത്തിൽ! സംഭവിച്ചത് വൻ സുരക്ഷാ വീഴ്ച?

ഭീകര ഫണ്ടിംഗ് കേസിൽ തീഹാർ ജയിലിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന കാശ്‌മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് സ്വന്തം കേസ് വാദിക്കാൻ സുപ്രീംകോടതിയിൽ ഹാജരായതിൽ സുരക്ഷാ വീഴ്ച വിവാദം. യാസിൻ മാലിക് നേരിട്ട് കോടതിയിൽ എത്തിയതിനെ കേന്ദ്ര സർക്കാരും ഗൗരവത്തോടെയാണ് കാണുന്നത്.
ജയിലിൽ നിന്ന് പുറത്തിറക്കാൻ പാടില്ലാത്ത അതീവ സുരക്ഷാ കാറ്റഗറിയിലുള്ള തീവ്രവാദകേസിൽ ശിക്ഷിക്കപ്പെട്ട യാസീൻ മാലിക്കിനെ ജയിൽ ഉദ്യോഗസ്ഥർ അങ്ങേയറ്റം അശ്രദ്ധമായി കോടതിയിൽ കൊണ്ടുവന്നത് സുപ്രീംകോടതിയേയും കേന്ദ്ര സർക്കാരിനെയും അമ്പരപ്പിച്ചു.
പിഡിപി നേതാവും മുൻ ജമ്മു കാശ്‌മീർ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദിന്റെ മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലും, നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലും വിചാരണയ്‌ക്ക് യാസിൻ മാലികിനെ നേരിട്ട് ഹാജരാക്കണമെന്ന് ജമ്മുവിലെ പ്രത്യേക കോടതി നിർദ്ദേശിച്ചിരുന്നു.
ജമ്മു-കശ്മീരിലെ പ്രത്യേക കോടതി വാറണ്ടിനെതിരേ സിബിഐ നൽകിയ അപ്പീലിലാണ് യാസിൻ മാലിക്കിനെ സിബിഐ ഇന്നലെ സുപ്രീംകോടതിയിൽ നേരിട്ടു ഹാജരാക്കിയത്. ഇതിനെതിരെ മാലിക് സുപ്രീംകോടതിയിൽ നൽകിയ അപ്പീലിന്റെ വാദത്തിനാണ് ഇന്നലെ നേരിട്ട് എത്തിയത്. മാലികിനെ നേരിട്ടു കശ്മീർ കോടതി മുൻപാകെ ഹാജരാക്കണമെന്നുള്ള വാറണ്ട് സുപ്രീംകോടതി ഏപ്രിൽ മൂന്നിന് സ്റ്റേ ചെയ്തിരുന്നു.
എന്നാൽ, കേസിൽ യാസിൻ മാലിക് നേരിട്ടു ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നില്ല. ഇന്നലെ ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്പാകെ കേസ് വീണ്ടും പരിഗണനയ്ക്ക് എത്തിയിരുന്നു. വാദം കേൾക്കുന്നതിൽനിന്ന് ജസ്റ്റീസ് ദത്ത പിന്മാറിയതിനാൽ ബെഞ്ച് കേസുമായി മുന്നോട്ടുപോയില്ലെങ്കിലും മാലിക് കോടതിയിൽ നേരിട്ടു ഹാജരായതിൽ ജഡ്‌ജിമാർ നടുക്കം രേഖപ്പെടുത്തി.
കേസിൽ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിന് യാസിൻ മാലിക് താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ജയിൽ അധികൃതർ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകന്പടിയോടെ മാലിക്കിനെ കോടതിയിൽ എത്തിച്ചത്. ജസ്റ്റിസ്‌മാരായ സൂര്യകാന്തും, ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ച് ഇതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഹാജരാക്കാനുളള ഉത്തരവില്ലാതെ എന്തിനാണ് കൊണ്ടുവന്നെന്ന് ചോദിച്ചു.
വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത പിന്മാറുകയും ചെയ്തു. യാസിൻ മാലികിനെ ഭാവിയിൽ വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കിയാൽ മതിയെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. അതീവ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ കോടതി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ മാലിക്കിനെ കോടതിയിൽ ഹാജരാക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി.
കോടതിയുടെ എതിർ പരാമർശങ്ങളെ തുടർന്ന് യാസിനെ ജയിലിലേക്കു തന്നെ തിരികെ കൊണ്ടുപോയി. കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ജയിൽ അധികൃതർ വരുത്തിയ പിഴവാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു വിശദീകരിച്ചു. യാസിൻ മാലിക് നേരിട്ട് ഹാജരായത് വൻസുരക്ഷാ വീഴ്ചയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
ഹൈ റിസ്‌ക് കാറ്റഗറി തടവുകാരനാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പ് നൽകി. പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കടുത്ത ഭാഷയിൽ കത്തെഴുതുകയും ചെയ്തു. ഭീകര പ്രവർത്തനത്തിന് ഫണ്ട് ശേഖരിച്ച കേസിലെ പ്രതി മാത്രമല്ല മാലിക്കെന്ന് മേത്ത ചൂണ്ടിക്കാട്ടി. പാകിസ്താനിലെ ഭീകര സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ട്.
കോടതിയിൽ കൊണ്ടുവരവേ യാസിൻ മാലിക് രക്ഷപ്പെടാനോ, കൊല്ലപ്പെടാനോ സാദ്ധ്യതയുണ്ടായിരുന്നെന്നും കത്തിൽ അറിയിച്ചു. അസ്വാഭാവികമായത് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ സുപ്രീംകോടതിയുടെ സുരക്ഷ പോലും കുഴപ്പത്തിലാകുമായിരുന്നു. മാലിക് വെള്ളിയാഴ്ച സുപ്രീംകോടതിയിൽ നേരിട്ടെത്തുന്നുവെന്നറിഞ്ഞതോടെ എല്ലാവരും ഞെട്ടിപ്പോയെന്ന് മേത്ത പറഞ്ഞു.
ഈ വിവരം ആഭ്യന്തരസെക്രട്ടറിയെ താൻ വിളിച്ചു പറഞ്ഞപ്പോഴേക്കും മാലിക് സുപ്രീംകോടതിയിൽ എത്തിയിരുന്നു. കേസിൽ ഹാജരാവുന്ന മറ്റേതൊരാൾക്കും നൽകുന്ന നോട്ടീസുമായാണ് മാലിക് വന്നതെന്ന് സുപ്രീംകോടതിയിൽ സുരക്ഷാച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ക്രിമിനൽ നടപടി കോഡിന്റെ 268-ാം വകുപ്പുപ്രകാരം ഇതുപോലുള്ള പ്രതികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നും മേത്ത ചൂണ്ടിക്കാട്ടി.
സംഭവത്തിൽ അന്വേഷണത്തിന് തീഹാർ ജയിൽ ഡയറക്ടർ സഞ്ജയ് ഉത്തരവിട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തണം. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. സംഭവത്തിൽ തിഹാർ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സൂപ്രണ്ടന്റ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
മാലിക് ഹാജരാവാനെത്തിയ കേസിലെ, റൂബയ്യ ഇപ്പോൾ തമിഴ്‌നാട്ടിലാണ് കഴിയുന്നത്. അന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട റൂബയ്യയെ അഞ്ചുദിവസത്തിനുശേഷമാണ് മോചിപ്പിച്ചത്. പകരം അഞ്ച് തീവ്രവാദികളെ വിട്ടുനൽകേണ്ടിവന്നു. എൻ.ഐ.എ. അന്വേഷിക്കുന്ന ഭീകരഫണ്ടിങ് കേസിൽ 2019-ലാണ് മാലിക് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha


























