ആന്ധ്രാപ്രദേശില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ആറ് മരണം.... 20ലധികം പേര്‍ക്ക് പരുക്ക്

ആന്ധ്രാപ്രദേശില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. 20ലധികം ആളുകള്‍ക്ക് പരിക്കേറ്റു. കടപ്പ ജില്ലയിലാണ് അപകടം നടന്നത്.
തിരുപ്പതിയില്‍ നിന്ന് കടപ്പയിലേക്ക് പോവുകയായിരുന്ന ആന്ധ്രാ സര്‍ക്കാരിന്റെ ബസും ചെന്നൈയിലേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന നാലുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയുമാണ് മരിച്ചത്. പരിക്കേറ്റ 20 ലധികം പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























