രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ സംഭാവനകൾക്ക് ആദരമർപ്പിച്ച് ഇറ്റലി; പെറുഗിയയിലെ മോണ്ടണിൽ യുദ്ധസ്മാരകം സ്ഥാപിച്ചു; രോമാഞ്ചമണിഞ്ഞ് ഇന്ത്യ

ഇന്ത്യക്കായി ഇറ്റലി ഒരുക്കിയിരിക്കുന്ന വമ്പൻ സർപ്രൈസിൽ അമ്പരന്നിരിക്കുകയാണ് ലോകം. രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ സംഭാവനകൾക്ക് ആദരമർപ്പിച്ച് കൊണ്ടുള്ള ഇറ്റലിയുടെ ഈ സമ്മാനം വളരെ ആകാംക്ഷ ഭരിതമായിരിക്കുകയാണ് . പെറുഗിയയിലെ മോണ്ടണിൽ യുദ്ധസ്മാരകം സ്ഥാപിച്ചിരിക്കുകയാണ്. ഇറ്റാലിയൻ പ്രതിരോധ മന്ത്രാലയത്തിന് കീഴലാണ് സ്മാരകം.സ്മാരകത്തിന്റെ പേര്, വിസി യശ്വന്ത് ഗാഡ്ഗെ സൺഡിയൽ മെമ്മോറിയൽ’ എന്നാണ്.
ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കുന്നത്, രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റാലിയൻ ക്യാമ്പിൽ സേവനമനുഷ്ഠിച്ച ഇന്ത്യൻ സൈനികരുടെ സ്മരണയ്‌ക്കും യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികൻ യശ്വന്ത് ഗഡ്‌ഗെയോടുള്ള ആദരസൂചകവുമാണ് സ്മാരകമെന്നാണ് . യുദ്ധകാലത്ത് 4, 8, 10 ഡിവിഷനുകളിൽ നിന്നുള്ള
50,000 ഇന്ത്യൻ സൈനികരാണ് ഇറ്റാലിയൻ ഭാഗത്ത് സന്നിഹിതരായിരുന്നത്.
യുദ്ധവിജയത്തിന് നിർണായക പങ്ക് വഹിച്ചത് ഇന്ത്യയുടെ ജവന്മാരായിരുന്നുവെന്നും അവർ പറഞ്ഞു. ഇറ്റലിയിലുടനീളം സ്ഥിതി ചെയ്യുന്ന 40 കോമൺവെൽത്ത് യുദ്ധ ശവകുടീരങ്ങൾ
യോദ്ധാക്കളെ അനുസ്മരിക്കാൻ ലക്ഷ്യമായിട്ടുള്ളതാണ് . വിവിധയിടങ്ങളിൽ ആറ് സൈനികരുടെ പേരിൽ സ്തൂഭങ്ങളും സ്ഥാപിച്ചിരിക്കുകയാണ് .
ഇറ്റാലിയൻ ഭാഗത്തിനായി, സേവനമനുഷ്ഠിച്ച ഇന്ത്യൻ സൈന്യത്തിലെ സൈനികരുടെ ധീരമായ ത്യാഗത്തെ ആദരിക്കുന്ന ഫലകവും സ്മാരകത്തിൽ അനാച്ഛാദനം ചെയ്തുവെന്നതും ശ്രദ്ധേയമാണ് . ഇറ്റാലിയൻ പദമായ ‘ഓമിൻസ് സബ് ഇയോഡെംസോൾ’ എന്ന് എഴുതിയ സൗരഘടികാരവും സ്ഥാപിച്ചിട്ടുണ്ട്. നമ്മൾ എല്ലാവരും ഒരേ സൂര്യന് കീഴിലാണ് ജീവിക്കുന്നത്’ എന്നാണ് ആ പദത്തിന്റെ അർത്ഥം.
ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറ്റലിയിലെ ഇന്ത്യൻ സ്ഥാനപതി നീന മൽഹോത്രയുടെ സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരുന്നു. ഇറ്റാലിയൻ സായുധ സേനയിലെ ഉദ്യോഗസ്ഥരും വിവിധ സർക്കാർ പ്രതിനിധികളും പങ്കെടുത്തു. ചടങ്ങിൽ വൻ ജനാവലി പങ്കെടുത്തു .
രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യൻ ധീര ജവാന്മാരുടെ സംഭാവനകളോടുള്ള ബഹുമാനിക്കുന്ന സൂചകമാണ് സ്മാരകത്തിന്റെ സമർപ്പണമെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൈനികരുടെ പരമോന്നത ത്യാഗങ്ങളെയും സംഭാവനകളെയും ഇറ്റലി വളരെയധികം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ് സ്മാരകമെന്നും വൃത്തങ്ങൾ അറിയിച്ചു.
https://www.facebook.com/Malayalivartha


























