ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ വ്യവസായിക്ക് അഞ്ചുകോടി നേടുന്നതിനിടെ നഷ്ടപ്പെട്ടത് 58 കോടി രൂപ....

ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ വ്യവസായിക്ക് അഞ്ചുകോടി നേടുന്നതിനിടെ നഷ്ടപ്പെട്ടത് 58 കോടി രൂപ. നാഗ്പുര്‍ സ്വദേശിയായ വ്യവസായിയാണ് വാതുവയ്പ്പുകാരന്റെ തട്ടിപ്പിന് ഇരയായത്. 5 കോടി നേടിയതിനു പിന്നാലെയാണ് വന്‍തുക നഷ്ടമായത്. വ്യവസായിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ 14 കോടി രൂപയും 4 കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകളും വീണ്ടെടുത്തു.
പണം കൈപ്പറ്റിയ ശേഷം സോന്തു വാട്‌സാപ്പ് വഴി ചൂതാട്ട അക്കൗണ്ട് തുടങ്ങാനുള്ള ലിങ്ക് കൈമാറി. ഈ അക്കൗണ്ടില്‍ എട്ടുലക്ഷം നിക്ഷേപിച്ചതായി കണ്ടതോടെയാണ് ഇയാള്‍ ചൂതാട്ടം തുടങ്ങിയത്. ആദ്യത്തെ വിജയത്തിന് ശേഷം കാര്യമായ നേട്ടമൊന്നും ഇയാള്‍ക്ക് നേടാനായില്ല. അഞ്ചുകോടി നേടുന്നതിനിടെ 58 കോടിയുടെ നഷ്ടം വ്യവസായിക്കുണ്ടായി. സംശയം തോന്നിയതോടെ ഇയാള്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെയാണ് വ്യവസായി പൊലീസില്‍ പരാതി നല്‍കിയത്. വാതുവയ്പുകാരന്റെ വസതിയില്‍ പണം എണ്ണിതിട്ടപ്പെടുത്തുന്നത് തുടരുകയാണെന്നു പൊലീസ് പറഞ്ഞു.
സോന്തു നവരത്‌നന്‍ ജെയിന്‍ എന്ന വാതുവയ്പ്പുകാരന്റെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണവും കണ്ടെത്തിയത്. ഗോന്‍ഡിയയിലുള്ള വസതിയില്‍ പൊലീസ് റെയ്ഡിന് എത്തുന്നതറിഞ്ഞ് ഇയാള്‍ കടന്നുകളഞ്ഞു. ദുബായിലേക്ക് നാട്ടുവിട്ടതായാണ് സംശയം. ''അന്വേഷണത്തില്‍ ഇയാള്‍ വ്യവസായിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട്. ചൂതാട്ടത്തിലൂടെ വന്‍ ലാഭമുണ്ടാക്കാനാകുമെന്ന് വ്യവസായിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതിന് വ്യവസായി വഴങ്ങാതായതോടെ വീണ്ടും പ്രേരിപ്പിച്ച് ഹവാല ഇടപാടുകാരന്‍ മുഖേന എട്ടുകോടി കൈമാറുകയായിരുന്നു''– നാഗ്പുര്‍ കമ്മിഷണര്‍ അമിതേഷ്‌കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























