Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചന്ദ്രയാൻ 3 വിക്ഷേപണം വിജയമായതിന് പിന്നാലെ പി.എസ്.എൽ.വി - സി 56 റോക്കറ്റിൽ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ.... ശ്രീഹരിക്കോട്ടയിൽ 26നാണ് വിക്ഷേപണം. ..സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആർ. ഉപഗ്രഹവും ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്...

24 JULY 2023 01:50 PM IST
മലയാളി വാര്‍ത്ത

ചന്ദ്രയാൻ 3 വിക്ഷേപണം വിജയമായതിന് പിന്നാലെ പി.എസ്.എൽ.വി - സി 56 റോക്കറ്റിൽ ഏഴ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ 26നാണ് വിക്ഷേപണം. സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആർ. ഉപഗ്രഹവും ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്.

 

 

 


ഡി.എസ്.എസ്. ആർ ഉപഗ്രഹത്തിന് 361.9 കിലോ ഭാരമുണ്ട്. ആർക്കേഡ്, വെലോക്സ് എ.എം., ഓർബ് 12 സ്‌ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളും ഗലാസിയ 2, സ്‌കൂബ് 2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളും അയയ്‌ക്കും. മൂന്നു മുതൽ 23.58 കിലോ വരെയാണ് ഇവയുടെ ഭാരം. സിംഗപ്പൂർ സർക്കാരും ഐഎസ്ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്സ് ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡി.എസ്.എസ്. ആർ ദൗത്യം

 

 

ഐഎസ്ആർഒ ഈ മാസം 14ന് വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാൻ 3 പടിപടിയായി ഭൂമിയ്ക്ക് ചുറ്റുമുള്ള ഭ്രമണപഥമുയർത്തുകയാണ്. പേടകം ഇതിനോടകം തന്നെ നാല് തവണ വിജയകരമായി ഭ്രമണപഥമുയർത്തി. 71351-233 കി.മീ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ 3 ഇപ്പോൾ ഭൂമിയെ വലംവെയ്ക്കുന്നത്. ഐഎസ്ആർഒ ഫയറിംഗ് എന്ന് വിശേഷിപ്പിക്കുന്ന പ്രക്രിയയിൽ ഇനി ഒരു ഘട്ടം മാത്രമാണ് ശേഷിക്കുന്നത്.

 

 

 

ജൂലൈ 25-ന് നടക്കുന്ന ഫയറിംഗോട് കൂടി ചന്ദ്രയാൻ 3 ഭൂമിയുടെ പരിധി വിട്ട് ചന്ദ്രന്റെ കാന്തിക മണ്ഡലത്തിലേയ്ക്ക് തിരിക്കും . ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചാലും പടിപടിയായി ആയിരിക്കും പേടകം ഉപഗ്രഹത്തിനോട് അടുക്കുക. പ്രൊപൽഷൻ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രന് നൂറ് കിലോമീറ്ററോളം അടുത്തതിന് ശേഷമായിരിക്കും റോവറിനെ വഹിക്കുന്ന ലാൻഡർ സോഫ്റ്റ് ലാൻഡിംഗിനുള്ള ശ്രമം നടത്തുക. ആഗസ്റ്റ് 23നായിരിക്കും പേടകം ചന്ദ്രോപരിതലത്തിന് അടുത്തെത്തുക.
ചാന്ദ്രയാൻ 3 വിജയകരമായി വിക്ഷേപണം നടന്നതിന്റെ ആഘോഷങ്ങൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (എൻഐടി) അലയടിക്കുന്നു.

 

 

എൻഐടിയിൽനിന്ന് വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർഥികളാണു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ച ചാന്ദ്രയാൻ 3ന്റെ നിർമാണഘട്ടങ്ങളിൽ പ്രധാനപങ്കു വഹിച്ചത്. എൻഐടി റീജനൽ എൻജിനീയറിങ് കോളജ് ആയിരുന്ന കാലത്ത് 1973 ബാച്ചിലെ ബിരുദധാരി ഡോ.സുബ്ബറാവു പവുലുരിയാണ് ഇവരിൽ പ്രധാനി. 15 വർഷം ഐഎസ്ആർഒയിൽ പ്രവർത്തിച്ചിരുന്ന ഡോ.സുബ്ബ റാവു 1992ൽ ഇന്ത്യയിലെ ബഹിരാകാശ ഗവേഷണത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അനന്ത് ടെക്നോളജീസ് (എടിഎൽ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പദ്ധതിയുടെ പ്രധാന സ്വകാര്യ പങ്കാളി.

 

 

 

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അനന്ത് ടെക്നോളജീസ് ഐഎസ്ആർഒയുടെ എല്ലാ വിക്ഷേപണ വാഹനങ്ങൾക്കും ഉപഗ്രഹ ദൗത്യങ്ങൾക്കും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഓൺ-ബോർഡ് കംപ്യൂട്ടറുകൾ, നാവിഗേഷൻ സിസ്റ്റം, കൺട്രോൾ ഇലക്ട്രോണിക്സ്, ടെലിമെട്രി, പവർ സിസ്റ്റം എന്നിവയുൾപ്പെടെ ചന്ദ്രയാൻ വിക്ഷേപണ വാഹനമായ എൽവിഎം 3 ദൗത്യത്തിനായുള്ള ഒട്ടേറെ ഏവിയോണിക്സ് പാക്കേജുകൾ പൂർത്തിയാക്കാൻ എടിഎൽ സഹായിച്ചിട്ടുണ്ട്. ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചതിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പഠിച്ചിറങ്ങിയ ബിരുദധാരികളുടെ പങ്ക് അഭിമാനകരമാണെന്ന് എൻഐടിസി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. സ്വകാര്യ പങ്കാളികൾക്കു പുറമേ, ഐഎസ്ആർഓയിൽ എൻജിനീയർമാരായി ജോലി ചെയ്യുന്ന ഒട്ടേറെ പൂർവ വിദ്യാർഥികളുമുണ്ടെന്ന് പ്രസാദ് ക‍ൃഷ്ണ പറ‍ഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (2 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (3 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (3 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (3 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (4 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (4 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (4 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (4 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (5 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (5 hours ago)

Malayali Vartha Recommends