കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനികനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി....ദിവസങ്ങള്‍ക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു യുവാവ്

കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈനികനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി....ദിവസങ്ങള്‍ക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു യുവാവ്.
ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റിലെ സൈനികനായ ജാവേദ് അഹമദിനെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്.
ഇന്നലെ വൈകുന്നേരം 6.30-ഓടെ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു. രാത്രി ഒമ്പത് മണിയായിട്ടും ജാവേദിനെ കാണാതായതോടെ അദ്ദേഹത്തിന്റെ കുടുംബം തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
തുടര്‍ന്ന് മാര്‍ക്കറ്റിന് സമീപത്ത് നിന്ന് സൈനികന്റെ കാര്‍ കണ്ടെത്തി. കാറില്‍ രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സംശയമുള്ളവരില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാവേദിന് വേണ്ടി സുരക്ഷാ സേനയും തിരച്ചില്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha


























