ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ 67ാം സ്മൃതിദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു....

ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ 67ാം സ്മൃതിദിനത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റ് വളപ്പിലെ അദ്ദേഹത്തിന്റെ ചിത്രത്തില്‍ രാഷ്ട്രപതി പുഷ്പാര്‍ച്ചന നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, മറ്റ് പാര്‍ലമെന്റംഗങ്ങള്‍ എന്നിവരും അദ്ദേഹത്തിന് പ്രണാമം അറിയിച്ചു.'പുതു ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ അഹോരാത്രം പ്രയത്‌നിച്ച വ്യക്തിയാണ് ബാബാസാഹേബ്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ അദ്ദേഹം അബലരുടെ ക്ഷേമത്തിനായി തന്റെ ജീവിതം മാറ്റി വച്ചിരുന്നു. മഹാപരിനിര്‍വാണ ദിനമായ ഇന്ന് അദ്ദേഹത്തെ നാം എല്ലാവരും ബഹുമാനപൂര്‍വ്വം ഓര്‍ക്കുന്നുവെന്ന്'ബാബാ സാഹേബിന് പ്രണാമങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
https://www.facebook.com/Malayalivartha