Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ക്രൂഡ് ഓയിലിന് പുറമെ കൂടുതല്‍ മേഖലയില്‍ രൂപയിലുള്ള വ്യാപാരം ശക്തമാക്കുകയാണ് ഇന്ത്യയും യുഎഇയും...സ്വർണം ഉള്‍പ്പെടേയുള്ള വസ്തുകള്‍ക്കാണ് ഇന്ത്യ രൂപയില്‍ പേയ്മെന്റ് നടത്തുന്നത്...

16 JANUARY 2024 04:24 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ആദ്യമായി ഇന്ത്യ രൂപയില്‍ പേയ്മെന്റ് നടത്തിയത് അടുത്തിടെയാണ്. ഇപ്പോഴിതാ ക്രൂഡ് ഓയിലിന് പുറമെ കൂടുതല്‍ മേഖലയില്‍ രൂപയിലുള്ള വ്യാപാരം ശക്തമാക്കുകയാണ് ഇന്ത്യയും യുഎഇയും. സ്വർണം ഉള്‍പ്പെടേയുള്ള വസ്തുകള്‍ക്കാണ് ഇന്ത്യ രൂപയില്‍ പേയ്മെന്റ് നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള ചില ഇറക്കുമതികൾക്കായി യുഎഇ ഇതേ രൂപ തന്നെ ഉപയോഗിക്കുന്നതായും ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.ഇന്ത്യയിൽ നിന്നുള്ള രത്നങ്ങൾക്കും ആഭരണങ്ങൾക്കും ഇന്ത്യ തന്നെ നല്‍കുന്ന പണം യുഎഇ ഉപയോഗിക്കുകയാണെന്നാണ് പേര് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. 2022 ജൂലൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവതരിപ്പിച്ച പ്രത്യേക റുപ്പി വോസ്‌ട്രോ അക്കൗണ്ട് സംവിധാനം വഴിയാണ് തിരഞ്ഞെടുത്ത ചരക്കുകൾക്കായി ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരത്തിന്റെ രൂപ സെറ്റിൽമെന്റ് ചെയ്യുന്നത്.

 

ഈ സംവിധാനത്തിന് കീഴിൽ പേയ്മെന്റ്, കയറ്റുമതി അല്ലെങ്കിൽ ഇറക്കുമതി തീർപ്പാക്കൽ ഇൻവോയ്‌സിന് ഇന്ത്യൻ രൂപ ഉപയോഗിക്കാം.ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ യുഎഇയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് രൂപയിൽ പണം നൽകുന്നത് ഒരു പ്രധാനപ്പെട്ട കാര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.2023 ഡിസംബറിൽ, ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി വർഷം തോറും 156.5 ശതമാനം ഉയർന്ന് 3.03 ബില്യൺ ഡോളറിലെത്തിയിരുന്നു. 2023-24 ലെ ആദ്യ ഒമ്പത് മാസത്തെ മൊത്തം തുക 35.95 ബില്യൺ ഡോളറായി. അതായത് 2022-23 ലെ അതേ കാലയളവിനേക്കാൾ 26.6 ശതമാനം കൂടുതൽ.മേല്‍പ്പറഞ്ഞ കണക്കുകള്‍ക്ക് നേരെ വിപരീതമായി, 2023 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം ചരക്ക് ഇറക്കുമതി 7.9 ശതമാനം കുറഞ്ഞ് 505.15 ബില്യൺ ഡോളറായി.

അതേ സമയം, ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 2023 ലെ അവസാന മാസത്തിൽ 14.1 ശതമാനം ഉയർന്ന് 2.90 ബില്യൺ ഡോളറിലെത്തി. എന്നാല്‍ 2023-24 ൽ ഇതുവരെയുള്ള കാലയളവില്‍ ഇത് 16.2 ശതമാനം ഇടിഞ്ഞ് 24.31 ബില്യൺ ഡോളറിലെത്തി.ഉഭയകക്ഷി ഇടപാടുകൾ തീർപ്പാക്കുന്നതിന് അതത് പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നതിന് ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിന് 2023 ജൂലൈയിൽ ഇരു രാജ്യങ്ങളും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ധാരണാപത്രം അനുസരിച്ച്, ഇന്ത്യൻ രൂപയുടെയും എഇഡിയുടെയും (യുഎഇ ദിർഹം) ഉഭയകക്ഷി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രാദേശിക കറൻസി സെറ്റിൽമെന്റ് സിസ്റ്റം നിലവിൽ വരും കൂടാതെ എല്ലാ കറന്റ് അക്കൗണ്ട് ഇടപാടുകളും അനുവദനീയമായ മൂലധന അക്കൗണ്ട് ഇടപാടുകളും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടും.

 

അറബ് ലൈറ്റ് ക്രൂഡ് ഓയിലിന്റെ വില കുറച്ച് സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ(Aramco). അറബ് ലൈറ്റ് ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ 27 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സൗദി കുറച്ചത്. ഇത് ഇന്ത്യക്ക്(India) വലിയ നേട്ടമാകും.സൗദി അറേബ്യയുടെ ഈ ചുവടുവെപ്പിലൂടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിലകുറഞ്ഞ എണ്ണ ലഭിക്കുകയും ക്രൂഡ് ഓയില്‍ കയറ്റുമതി(Crude Oil imports) ചെലവ് കുറയുകയും ചെയ്യും. ഫെബ്രുവരിയിലെ ക്രൂഡ് ഓയില്‍ കയറ്റുമതി ബാരലിന് 2 ഡോളറാണ് അരാംകോ കുറച്ചത്. ജനുവരിയില്‍ കയറ്റുമതിക്കായി ബാരലിന് 1.5 ഡോളര്‍ കുറച്ചതായി ഡിസംബര്‍ മാസത്തില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, വടക്കേ അമേരിക്ക, ഏഷ്യ ഉള്‍പ്പെടെയുള്ള വടക്ക്-പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് എണ്ണ വില കുറച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (28 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends