ചികില്‍സ തേടി കേരളത്തിലെത്തിയ 56 പാക് പൗരന്മാര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. പാക്കിസ്ഥാനി പൗരന്‍മാര്‍ 102 പേര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്..

കടുത്ത നടപടിയുടെ ഭാഗമായി കേരളവും പണി തുടങ്ങി .ചികില്‍സ തേടി കേരളത്തിലെത്തിയ 56 പാക് പൗരന്മാര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. നിലവില്‍ കേരളത്തിലുള്ള പാക്കിസ്ഥാനി പൗരന്‍മാര്‍ 102 പേര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വീസയില്‍ എത്തിയവരാണ്. കുറച്ചുപേര്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി എത്തിയവരാണ്. ഇവരെല്ലാം ഉടന്‍ രാജ്യം വിടേണ്ടി വരും. മെഡിക്കല്‍ വീസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും മുന്‍പും രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം. തമിഴ്‌നാട്ടിലുള്ള ഇരുനൂറോളം പാക്ക് പൗരന്മാരും മടങ്ങേണ്ടി വരും.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലെ ഇന്ത്യന്‍ തീരുമാനങ്ങളാണ് ഇതിന് കാരണം. അതിവേഗം മടങ്ങാനുള്ള നടപടികള്‍ എടുക്കാന്‍ വിദേശ കാര്യമന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പാക്കിസ്ഥാന്‍ പൗരര്‍ക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ഥി വീസയിലും മെഡിക്കല്‍ വീസയിലും എത്തിയവര്‍ ഉള്‍പ്പെടെ മടങ്ങണം. പാക്കിസ്ഥാനില്‍ ആരോഗ്യ സംവിധാനം ദുര്‍ബ്ബലമാണ്. അതുകൊണ്ട് തന്നെ പലരും ഇന്ത്യയെയാണ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്നത്. കേരളത്തില്‍ എത്തുന്നവരും ഏറെയാണ്. ഇതില്‍ പലരും ചികില്‍സയ്ക്കിടെയാകും. ഇതിനിടെയാണ് മടങ്ങി പോകാനുള്ള നിര്‍ദ്ദേശം എത്തുന്നത്.
നിരവധി വിദ്യാര്‍ത്ഥികളും വിവിധ സര്‍വ്വകലാശാലകളില്‍ പാക്കിസ്ഥാനില്‍ നിന്നെത്തി പഠിക്കുന്നുണ്ട്.പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് പൗരര്‍ക്കു നിലവില്‍ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാകും. മെഡിക്കല്‍ വീസ ലഭിച്ചവര്‍ക്കു മടങ്ങാന്‍ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക്ക് പൗരര്‍ക്കുള്ള ദീര്‍ഘകാല വീസയ്ക്കു മാത്രം വിലക്കില്ല. ബാക്കിയുള്ളവരെ അറസ്റ്റു ചെയ്യാന്‍ പോലും സാധ്യതയുണ്ട്. ഇന്ത്യയിലുള്ള പാക് പൗരന്മാരുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയും ശേഖരിക്കുന്നുണ്ട്.സാര്‍ക്ക് വീസാ ഇളവു പദ്ധതിയിലൂടെ പാക്ക് പൗരര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനാകില്ലെന്നും അത്തരത്തില്‍
ഇതിനകം എത്തിയവര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നും കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇവര്‍ക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ ഇറക്കി. പഞ്ചാബിലെ അട്ടാരി, ഹുസൈനിവാല, സഡ്കി അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സുമായി ചേര്‍ന്ന് ബിഎസ്എഫ് ദിവസേന വൈകിട്ടു നടത്താറുള്ള റിട്രീറ്റ് സെറിമണി ഒഴിവാക്കി. ഇരു രാജ്യങ്ങളുടെയും സൈനിക കമാന്‍ഡര്‍മാര്‍ നടത്തിവന്നിരുന്ന പ്രതീകാത്മക ഹസ്തദാനം വേണ്ടെന്ന് വച്ചു. ഇരുഭാഗത്തെയും ഗേറ്റുകളും പരേഡില്‍ ഉടനീളം അടഞ്ഞുകിടക്കും.
https://www.facebook.com/Malayalivartha