പാകിസ്ഥാനില്‍ ഷെല്ല് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 5 കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാകിസ്ഥാനില്‍ കളിസ്ഥലത്ത് മോട്ടോര്‍ ഷെല്ല് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 5 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരം. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ലാക്കി മാര്‍വാത് ജില്ലയിലാണ് ശനിയാഴ്ച അപകടം നടന്നത്.
കളിസ്ഥലത്തിന് താഴെയായി ഷെല്ല് കിടന്നത് അറിയാതെയായിരുന്നു കുട്ടികള്‍ ഇവിടെ കളിച്ചിരുന്നത്. കളിക്കിടെ കുട്ടികളില്‍ ഒരാള്‍ ഷെല്ല് കണ്ടെത്തുകയായിരുന്നു. ഇതോടെ കുട്ടികള്‍ ഷെല്ല് അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമയത്. പരിക്കേറ്റവരില്‍ 12 പേര്‍ കുട്ടികളാണ്. കുട്ടികളാണ് ഗുരുതരാവസ്ഥയിലുള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനത്തിന് പിന്നാലെ ബന്നു പ്രാദേശിക പൊലീസ് മേഖലയിലെത്തി. ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും മേഖലയിലെത്തിയിട്ടുണ്ട്.
സ്‌ഫോടനം മേഖലയില്‍ ആകെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പൊലീസ് പ്രതികരിക്കുന്നത്. കുട്ടികള്‍ വലിച്ചും നിരക്കിയുമായി ഷെല്ല് ഗ്രാമത്തിലേക്ക് കൊണ്ട് പോവുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടാവുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലും ഖലീഫ ഗു നവാസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ പാകിസ്ഥാനിലുണ്ടാവുന്ന ആദ്യത്തെ അപകടമല്ല ഇതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷം തുടക്കത്തില്‍ പൂഞ്ചില്‍ പ്രാദേശിക പൊലീസ് സഹായത്തോടെ കരസേന നടത്തിയ തെരച്ചിലില്‍ പൊട്ടാത്ത നിലയിലെ 42 ഷെല്ലുകള്‍ കണ്ടെത്തിയിരുന്നു. ഇവ പിന്നീട് സുരക്ഷിതമായി നിര്‍വീര്യമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























