Widgets Magazine
10
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വലിയ ചുടുകാടിന്റെ പാതാളം തോണ്ടി,ജഡങ്ങൾ പുറത്തേക്ക് ധര്‍മ്മസ്ഥലയിലെ വില്ലനെ തൂക്കി 100 സ്ത്രീ അസ്ഥികൂടങ്ങൾ..!?

10 AUGUST 2025 09:24 AM IST
മലയാളി വാര്‍ത്ത

ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌ക്കാരക്കേസില്‍, സാക്ഷിയായ ശുചീകരണത്തൊഴിലാളി പറഞ്ഞത് സത്യമാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ 100 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സൈറ്റ് 6, സൈറ്റ് 11-എ എന്നിവിടങ്ങളില്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങള്‍, 16 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്.

എസ്ഐടി ഇത് സ്ഥിരീകരിക്കുന്നില്ലെങ്കിലും, ചില കന്നഡ മാധ്യമങ്ങളും, ന്യൂസ് 18നും, ഇന്ത്യാടുഡെയും ഈ വിവരം വാര്‍ത്തയാക്കിയിട്ടുണ്ട്. ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗങ്ങളും കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് സമ്മതിക്കുന്നുണ്ട്. ഇനി ഏതാനും ഇടത്തുമാത്രമാണ് പരിശോധന നടത്താനുള്ളത്. ഇതോടെ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്ര പരിസരത്ത് നടന്നുവെന്ന് പറയുന്ന കൊലകള്‍ സത്യമാണ് എന്ന് വരികയാണ്. ഇനിയാണ് എസ്ഐടിക്കുമുന്നില്‍ അതി ഗുരുതരമായ പ്രശ്നമുള്ളത്. ഇനി ആരാണ് കൊല നടത്തിയത്, എന്തിനായിരുന്നു ഈ മൃഗീയ പാതകങ്ങള്‍ എന്നാണ് അറിയേണ്ടിയിരിക്കുന്നത്.

 



എന്തെല്ലാം പ്രകോപനങ്ങള്‍ ഉണ്ടായിട്ടും കൃത്യമായി ഖനനം നടത്തിയ എസ്ഐടി സംഘത്തിനും അഭിനന്ദനം ഉയരുന്നുണ്ട്. നേരത്തെ മാര്‍ക്ക്ചെയ്ത പ്രദേശത്തുനിന്ന് മാറിപ്പോലും, കുഴിക്കാന്‍ എസ്ഐടി അനുമതി നല്‍കിയിരുന്നു. 2003-ല്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അനന്യ ഭട്ടിന്റെ അമ്മ സുജാത ഭട്ടിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ മഞ്ജുനാഥ് എന്‍, എസ്‌ഐടിയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും സാക്ഷിക്ക് ഓര്‍മ്മയുടെ അടിസ്ഥാനത്തില്‍ സ്ഥലം പരിഷ്‌ക്കരിക്കാന്‍ അനുവദിച്ച തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു.

മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. ശുചീകരണ തൊഴിലാളിയുടെ മൊഴി അനുസരിച്ച്, സൈറ്റ് നമ്പര്‍ 1ലും, 2ലും, 3ലും രണ്ടുവീതം മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 4 ഉം 5 ഉം സൈറ്റുകളില്‍ ഒരുമിച്ച് 6 മൃതദേഹങ്ങളുണ്ട്, 6, 7, 8 സൈറ്റുകളില്‍ ആകെ 8 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 9 ല്‍ 6 മുതല്‍ 7 വരെ മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 10 ല്‍ 3 മൃതദേഹങ്ങളുണ്ട്, സൈറ്റ് നമ്പര്‍ 11 ല്‍ 9 മൃതദേഹങ്ങളുണ്ട്.

സൈറ്റ് നമ്പര്‍ 12ല്‍ നാലോ അഞ്ചോ വരെ മൃതദേഹങ്ങളുണ്ട്. സൈറ്റ് നമ്പര്‍ 13ല്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. പക്ഷേ ഈ കണക്കിന് അനുസരിച്ച് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭച്ചിട്ടില്ല. സൈറ്റ് നമ്പര്‍ 6ല്‍നിന്ന് ഒരു അസ്ഥികൂടം ലഭിച്ചിട്ടുണ്ട്. അതിനുശേഷം ഇപ്പോഴാണ് കൂടതല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടുന്നത്. ഇനി 11,12,13 സ്പോട്ടുകളില്‍ തിരിച്ചില്‍ നടത്താനുണ്ട്.

 



നേരത്തെ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞതായും വാര്‍ത്തകള്‍ വരുന്നുണ്ട്. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എല്‍ ലാബിലാണ്. ഇന്ന് കിട്ടിയ അസ്ഥികൂടങ്ങളും അങ്ങോട്ടാണ് കൊണ്ടുപോകുന്നത്. ധര്‍മസ്ഥല മഞ്ജുനാഥക്ഷേത്രത്തിന്റെ പരിസരത്തായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലും കൈകാല്‍ വെട്ടിയ നിലയിലും, കണ്ടെത്തിയ നൂറോളം മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്.

സാക്ഷിയെ ന്യായീകരിച്ച് വീട്ടമ്മ

അതിനിടെ ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയായ സാക്ഷിയെ താന്‍ കണ്ടിരുന്നുവെന്ന് ഒരു വീട്ടമ്മ സമ്മതിക്കുന്നുണ്ട്. തന്റെ വീടിനോട് ചേര്‍ന്ന വനത്തില്‍ ഇയാള്‍ കിളക്കുന്നത് കണ്ടുവെന്നും വീട്ടില്‍നിന്ന് വെള്ളം വാങ്ങി കുടിച്ചിരുന്നുവെന്നും വീട്ടമ്മ മൊഴി നല്‍കിയിട്ടുണ്ട്.

പതിനൊന്നാമത്തെ പോയിന്റില്‍നിന്ന് മാറി നടന്ന തിരിച്ചലിലാണ് ഏറ്റവും കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തിയത്. ഇങ്ങനെ കാട്ടില്‍ മൂന്ന് മീറ്റര്‍ കുഴിച്ചപ്പേഴാണ് നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. പരിശോധന തുടരും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. സൈറ്റ് നമ്പര്‍ 6ല്‍നിന്ന് ഒരു അസ്ഥികൂടം ലഭിച്ചിട്ടുണ്ട്. അതിനുശേഷം 11നടുത്തുനിന്നാണ് കൂടതല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടുന്നത്. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എല്‍ ലാബിലാണ്.

 

 



ധര്‍മസ്ഥല മഞ്ജുനാഥക്ഷേത്രത്തിന്റെ പരിസരത്തായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലും കൈകാല്‍ വെട്ടിയ നിലയിലും, കണ്ടെത്തിയ നൂറോളം മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്. 1998 നും 2014 നും ഇടയില്‍ സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ശുചീകരണത്തൊഴിലാളി ആരോപിച്ചത്.. ഈ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ തന്നെ ക്ഷേത്ര അധികാരികള്‍ നിര്‍ബന്ധിച്ചവെന്നും അദ്ദേഹം പറയുന്നുണ്ട്.

കൊലകള്‍ സത്യമാണ് എന്ന് തെളിഞ്ഞതോടെ ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരി ഡോ വീരേന്ദ്ര ഹെഗ്ഡെയെയാണ് ആക്ഷന്‍ കമ്മറ്റി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.


 ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നു. എന്നാൽ സാക്ഷി ഇതേവരെ എസ്ഐടി ഓഫീസിൽ എത്തിയില്ല. ഇന്നലെ ധർമ്മസ്ഥലയിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സാക്ഷിയെ കൊണ്ടുവരാത്തത് എന്നാണ് സൂചന. നിലവിൽ അഭിഭാഷകർക്കൊപ്പം രഹസ്യ കേന്ദ്രത്തിൽ ആണ് സാക്ഷി ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. സാക്ഷി എത്താനായി അന്വേഷണസംഘം സജ്ജീകരണങ്ങളുമായി എസ്ഐടി ഓഫീസിൽ കാത്തിരിക്കുകയാണ്. സാധാരണ 10 മണിയോടുകൂടി സാക്ഷി അഭിഭാഷകർക്കൊപ്പം എസ്ഐടി ഓഫീസിൽ ഹാജരാകാറുണ്ട്.


അതേസമയം സാക്ഷിയെ എസ്ഐടി കസ്റ്റഡിയിൽ എടുക്കണം എന്ന് അപേക്ഷ ലഭിച്ചു. ബെൽത്തങ്കടി സ്വദേശിയാണ് ഇത് സംബന്ധിച്ച് എസ്ഐടിക്ക് അപേക്ഷ നൽകിയത്. സ്വകാര്യ വ്യക്തികൾക്ക് ഒപ്പം സാക്ഷിയെ വിടുന്നത് സുരക്ഷിതമല്ല എന്നാണ് അപേക്ഷയിൽ പറയുന്നത്. സാക്ഷിയുടെ സുരക്ഷ എസ്ഐടി ഏറ്റെടുക്കണമെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു. ധർമ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം കഴിഞ്ഞ ദിവസം ഒരു സംഘം തകർത്തിരുന്നു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകർത്തത്. ഇന്നലെ നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്‍റെ ചില്ലുകൾ തകർക്കുകയും, സീറ്റുകൾ കുത്തിക്കീറുകയുമായിരുന്നു.





2012 ലാണ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്. നിലവില്‍ ധർമ്മസ്ഥലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ സോൺ ഐജിയും ദക്ഷിണ കന്നട എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുതിട്ടുണ്ട്. അഞ്ചു ബറ്റാലിയൻ പൊലീസിനെ ധർമ്മസ്ഥലയിൽ വിന്യസിച്ചു. ഇന്നത്തെ പരിശോധന കനത്ത സുരക്ഷയിലാണ് ഉള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല  (39 minutes ago)

വാരഫലം  (54 minutes ago)

കിഷ്ത്വാറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...  (1 hour ago)

കറിവെക്കാൻ വരാൽ വാങ്ങി മുറിച്ചപ്പോൾ ഉഗ്രവിഷമുള്ള മൂ‌ർഖൻ..നിലവിളിച്ചോടി വീട്ടുകാർ പിന്നെ നടന്നത്"  (1 hour ago)

ഭര്‍ത്താവ് സതീഷിന് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്ലം സെഷന്‍സ് കോടതി  (1 hour ago)

ദുരിതബാധിതര്‍ക്ക് അടിയന്തരമായി അഞ്ച് ലക്ഷം രൂപപ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍...  (1 hour ago)

പാസഞ്ചര്‍ ട്രെയിന്‍ വരുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് കമ്പി കണ്ടെത്തി...  (1 hour ago)

ഭൂമിയില്‍ പഴം പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുമായി സഹകരണ വകുപ്പ്  (1 hour ago)

ബാഗ് വിടടാ...അലറി വീട്ടമ്മ ഓടുന്ന ട്രെയിനിൽ നിന്ന് ചവിട്ടി താഴെയിട്ടു..! ,ചെയിൻ വലിച്ച് യാത്രക്കാർ  (1 hour ago)

ടേക്ക് ഓഫിന് തൊട്ടുമുൻപ് Emergency exit വലിച്ച് തുറന്നു..! കാബിനിൽ പുക വിമാനത്തിന്റെ എൻജിൻ തകർന്നു,മുൻഭാഗം ഇളകി  (1 hour ago)

ജഗ്ദീപ് ധൻകറെ കാണ്മാനില്ല. രാജിവെച്ച ഉപരാഷ്ട്രപതി രാജ്യം വിട്ടു..?!! അമിത് ഷാ നേരിട്ടിറങ്ങും  (2 hours ago)

മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം  (2 hours ago)

മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം.....  (2 hours ago)

ബസ് പൂര്‍ണമായും കത്തി നശിച്ചു...  (3 hours ago)

ചികിത്സയിലായിരുന്ന കുട്ടി മരിച്ചു  (3 hours ago)

Malayali Vartha Recommends