മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന ധരാലി ഗ്രാമത്തിലെ ദുരിതബാധിതര്‍ക്ക് അടിയന്തരമായി അഞ്ച് ലക്ഷം രൂപപ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍...

മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന ധരാലി ഗ്രാമത്തിലെ ദുരിതബാധിതര്‍ക്ക് അടിയന്തരമായി അഞ്ച് ലക്ഷം രൂപപ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.
പുനരധിവാസ സമിതിയും രൂപീകരിക്കുകയും ചെയ്തു. വീടുകള്‍ ഇല്ലാതായവര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും അടിയന്തരമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി .
ദുരിതബാധിതരായ ഗ്രാമീണരുടെ പുനരധിവാസം, ഉപജീവനമാര്‍ഗം വീണ്ടെടുക്കല്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. റവന്യൂ സെക്രട്ടറി നേതൃത്വം നല്‍കുന്ന കമ്മിറ്റി ഒരാഴ്ചയ്ക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.
ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സ്വീകരിച്ചുവരികയാണെന്നും ദുരിതബാധിതരുടെ ക്ഷേമവും പുനരുജ്ജീവനവും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























