ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കിഷ്ത്വാറിലെ ഡൂള്‍ പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു.
പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സേനയും ഭീകരരും പരസ്പരം വെടിയുതിര്‍ത്തു. സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്സ് എക്‌സ് പോസ്റ്റില്‍ ഏറ്റുമുട്ടല്‍ സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
"
https://www.facebook.com/Malayalivartha


























