നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്

75ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി നിരവധിപേര്‍ രംഗത്തുവന്നു. ലോക നേതാക്കള്‍, കായിക താരങ്ങള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി രാജ്യത്തെ വിവിധ വിഭാഗങ്ങളില്‍ ഉള്ളവരാണ് അദ്ദേഹത്തെ ആശംസിച്ച് രംഗത്ത് വന്നത്. നിരവധി സ്ഥലങ്ങളില്‍ പ്രധാനമന്ത്രിയുടെ ആരോഗ്യ സംരക്ഷണത്തിനായി ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
75ാം പിറന്നാള്‍ വേളയില്‍ നരേന്ദ്ര മോദിയെക്കുറിച്ച് ഗൂഗിളില്‍ വിവിധ വിവരങ്ങളാണ് ആളുകള്‍ തിരക്കിയതും. അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാനമായ സംഭവങ്ങള്‍ മുതല്‍ വിദ്യാഭ്യാസ യോഗ്യതയും സ്വത്ത് വിവരങ്ങളും വരെ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. അതില്‍ പ്രധാനമായി നിരവധിപേര്‍ തിരഞ്ഞ ഒരു കാര്യം ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയില്‍ കഴിഞ്ഞ 12 വര്‍ഷമായി ഭരണം നടത്തുന്ന അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചാണ്.
https://www.facebook.com/Malayalivartha