ബോളിവുഡ് സംഗീത സംവിധായകന്‍ സച്ചിന്‍ സാങ്‌വി അറസ്റ്റില്‍

ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ സച്ചിന്‍ സാങ്‌വി, സംഗീത ആല്‍ബത്തില്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. സച്ചിന്‍ജിഗര്‍ എന്ന സംഗീത കൂട്ടുകെട്ടിലെ ഒരംഗമാണ് ഇദ്ദേഹം. വ്യാഴാഴ്ച, ഒക്ടോബര്‍ 23ന് ഐ.പി.സി.യുടെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ അറസ്റ്റിന് ശേഷം ഇദ്ദേഹത്തിന് ഉടന്‍ തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു.
20 വയസ്സിനടുത്ത് പ്രായമുള്ള യുവതിയുടെ പരാതി പ്രകാരം, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സച്ചിന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാം വഴി ആദ്യം യുവതിയെ ബന്ധപ്പെട്ടത്. തന്റെ വരാനിരിക്കുന്ന സംഗീത ആല്‍ബത്തില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഫോണ്‍ നമ്പറുകള്‍ കൈമാറിയതായും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തുടര്‍ന്ന് പരാതിക്കാരിയെ സച്ചിന്‍ തന്റെ സംഗീത സ്റ്റുഡിയോയിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയും, പിന്നീട് പല തവണയായി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ സച്ചിന്‍ സാങ്‌വിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിത്യ മിഥെ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചു. 'എന്റെ കക്ഷിക്കെതിരെയുള്ള എഫ്.ഐ.ആറിലെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. കേസില്‍ യാതൊരു കഴമ്പുമില്ല. എന്റെ കക്ഷിയെ പോലീസ് കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായതിനാലാണ് ഉടന്‍ തന്നെ ജാമ്യം ലഭിച്ചത്. എല്ലാ ആരോപണങ്ങളെയും പൂര്‍ണ്ണമായും സംശയാതീതമായും പ്രതിരോധിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















