ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം..... പ്യൂരിഫയറുകൾക്ക് വൻ ഡിമാന്റേറുന്നു

വായു മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം "മോശം" വിഭാഗത്തിൽ തുടരുന്ന സാഹചര്യം നിലനിൽക്കുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച് നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) 293 ആയി രേഖപ്പെടുത്തി, ഇത് 'മോശം' എന്ന ശ്രേണിയിലാണ്.
ബുധനാഴ്ച 354 ആയി രേഖപ്പെടുത്തി, ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു. ചൊവ്വാഴ്ച 351 ഉം തിങ്കളാഴ്ച 345 ഉം ആയിരുന്നു.
അതേസമയം ഒക്ടോബർ തുടക്കം മുതൽ മലിനീകരണ തോത് വഷളായതോടെ നഗരത്തിലുടനീളമുള്ള ഇലക്ട്രോണിക്സ് സ്റ്റോറുകളിൽ പ്യൂരിഫയറുകളുടെ വിൽപ്പനയിലും കുത്തനെയാണ് വർധനവ് ഉണ്ടായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























