റീല്‍സ് ചിത്രീകരണത്തിനിടെ ആഡംബര കാര്‍ കടലിലെ മണലില്‍ താഴ്ന്നു

റീല്‍സ് ചിത്രീകരണത്തിനായി കടലിലിറക്കിയ ആഡംബര കാര്‍ മണലില്‍ താഴ്ന്നു. ക്രെയിനെത്തി കാര്‍ പൊക്കിയെടുക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ചുവന്ന മെഴ്‌സിഡസ് സെഡാനാണ് മണലില്‍ താഴ്ന്ന് കടല്‍വെള്ളം കയറിയത്.
ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് (ആര്‍ടിഒ) നിര്‍ദ്ദേശം നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ക്ലെയിമുകള്‍ വാഹനത്തിന് നല്‍കുന്നത് ഒഴിവാക്കുമെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ദീപ് വകില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനമാണ് വാഹനവുമായി എത്തിയവര്‍ക്കെതിരെ ഉയരുന്നത്.
സൂറത്തിലെ ദൂമസ് ബീച്ചില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള മേഖലയിലാണ് റീല്‍സ് ചിത്രീകരണത്തിനായി കാര്‍ ഇറക്കിയത്. മെഴ്‌സിഡസ് കാര്‍ ബീച്ചിലേക്ക് ഓടിച്ചുകയറ്റുന്നത് ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനം വാട്ടര്‍ലൈനിനടുത്തുള്ള മൃദുവായ മണലില്‍ താഴ്ന്നത്. തുടര്‍ന്ന് സൂറത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ദൂമസ് ബീച്ചില്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമലംഘനങ്ങള്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha






















