തീവ്രവോട്ടർപട്ടിക പുതുക്കൽ... നവംബർ 4 മുതൽ ബി.എൽ.ഒ.മാർ വീടുകളിലെത്തും

തീവ്രവോട്ടർപട്ടിക പുതുക്കലിനോടനുബന്ധിച്ച് നവംബർ 4 മുതൽ ബി.എൽ.ഒ.മാർ വീടുകളിലെത്തും. 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത 2.78കോടി വോട്ടർമാർക്കും എനുമറേഷൻ ഫോറം നൽകും.
പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം. ഒരുമാസത്തിന് ശേഷം ആവശ്യമെന്നു തോന്നിയാൽ രേഖകൾ വീട്ടിലെത്തി പരിശോധിക്കും. പ്രവാസികളാണെങ്കിൽ എനുമറേഷൻ ഫോറം ബന്ധുക്കൾ ആരെങ്കിലും ഒപ്പിട്ട് നൽകിയാൽ മതി. വീട് അടച്ചിട്ടിരിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ പിന്നീട് തീരുമാനിക്കും.
എസ്.ഐ.ആർ.പൂർത്തിയായ ബീഹാർ സ്വദേശികൾ കേരളത്തിൽ താമസമുണ്ടെങ്കിൽ അവർ ബീഹാറിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കേണ്ടിവരും. ഇവരെല്ലാം ഓരോതരത്തിലാണ് എസ്.ഐ.ആറുമായി സഹകരിക്കേണ്ടത്. എസ്.ഐ.ആർ.പൂർത്തിയാക്കിയശേഷമുള്ള അന്തിമവോട്ടർപ്പട്ടികയുടെ പ്രസിദ്ധീകരണം ഫെബ്രുവരി 7നു നടക്കും.
https://www.facebook.com/Malayalivartha
























