സങ്കടക്കാഴ്ചയായി... യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു

യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ, പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാട് അബ്ദുൽ സലാം (53) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ഷാർജയിലെ ഗസയിൽ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു അബ്ദുൽ സലാം. നാട്ടിലേക്കുള്ള യാത്രക്കിടെയാണ് അന്ത്യം.
പിതാവ്: കുന്നക്കാടൻ മൊയ്തീൻ. മാതാവ്: ആച്ചുമ്മ, ഭാര്യ: ഖയറുനീസ, മകൻ: ഇർഷാദ്. മകൾ: ഇഷാന, സഹോദരങ്ങൾ: ബാവ, ജാഫർ.
മസ്‌കറ്റിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കും.
https://www.facebook.com/Malayalivartha
























