Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി

21 APRIL 2026 01:27 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി. ഡി.എം.കെ മന്ത്രി ഷാള്‍ അണിയിക്കാന്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നിരസിച്ചു.രാഹുല്‍ ഗാന്ധി പങ്കെടുത്ത കൊളച്ചലിലെ തിരഞ്ഞെടുപ്പ് പൊതുയോഗ ചടങ്ങിലായിരുന്നു സംഭവം. ക്ഷീര വികസന മന്ത്രി മനോ തങ്ക രാജ് ഷാള്‍ അണിയിക്കാന്‍ എത്തിയപ്പോഴാണ് നാടകീയ സംഭവം നടന്നത്. പത്മനാഭപുരം മണ്ഡലത്തിലെ എംഎല്‍എ കൂടിയാണ് മനോ തങ്കരാജ്. നേരത്തെ എം.കെ സ്റ്റാലിനുമായി രാഹുല്‍ ഗാന്ധി വേദി പങ്കിടാത്തത് വിവാദമായിരുന്നു. TVK  യുമായി മുന്നണി ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ആഗ്രഹിച്ചു എന്നതും ചര്‍ച്ചയായിരുന്നു.

ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്‌നാടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എനിക്കും തമിഴ്‌നാടും തമ്മില്‍ പ്രത്യേക അടുപ്പമുണ്ട്. രാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധമാണ് അത്. അങ്ങോട്ടും ഇങ്ങോട്ടും നല്‍കിയ സ്‌നേഹമാണ്. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും നല്‍കിയ സ്‌നേഹമാണത്. എനിക്ക് തമിഴ്‌നാടിനോടുള്ള സ്‌നേഹം തുടരുക തന്നെ ചെയ്യും. തമിഴ് ചരിത്രം,ഭാഷ,സംസ്‌ക്കാരം എന്നിവയെ ഞാന്‍ ചേര്‍ത്ത് പിടിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.നമ്മുടെ രാജ്യം വെറുപ്പിനെ പ്രോത്സാഹിപ്പിക്കില്ല. സ്‌നേഹമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വം. ദേശീയ തലത്തില്‍ ബിജെപി ആശയവും കോണ്‍ഗ്രസ്സ് ആശയവും തമ്മിലാണ് ഏറ്റുമുട്ടല്‍. ബിജെപിക്ക് അറിയാം കോണ്‍ഗ്രസ്സ് ആശയമേ ജയിക്കുകയുള്ളുവെന്ന്. പ്രധാനമന്ത്രിക്ക് അതിനാല്‍ തന്നെ ഉറക്കം നഷ്ടമായി. സാമൂഹ്യ നീതിയില്‍ അധിഷ്ടിതമാണ് തമിഴ് രാഷ്ട്രീയം.

DMK  യും എം കെ സ്റ്റാലിനും ഇത് ഉയര്‍ത്തി പിടിക്കുന്നു.വനിതാ ബില്‍ ബിജെപിയുടെ ഹിഡണ്‍അജണ്ടയായിരുന്നു. മണ്ഡലപുനര്‍നിര്‍ണ്ണയത്തിലൂടെ തെക്കന്‍ സംസ്ഥാനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാനായിരുന്നു നീക്കം. തെക്കന്‍ സംസ്ഥാനങ്ങളിലെ പ്രാധിനിത്യം കുറയ്ക്കാനുള്ള ശ്രമമായിരുന്നു. അവര്‍ ചെയ്തത് പറയാന്‍ ഒറ്റ വാക്കേ ഉള്ളു. 'രാജ്യ വിരുദ്ധ പ്രവര്‍ത്തനം'. അത് കൊണ്ടാണ് പാര്‍ലമെന്റില്‍ ആ നീക്കത്തെ തടഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര ആരംഭിച്ചത് കന്യാകുമാരിയില്‍ നിന്നും. ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്‌നാട്. ചെറുതും വലുതുമായ എല്ലാ സംസ്ഥാനങ്ങളും ഞങ്ങള്‍ക്ക് മുഖ്യമാണ്. ഓരോ ഭാഷയും ചരിത്രത്തിന്റെ നിധിയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും ഭാഷയെയും ഞങ്ങള്‍ ഒരുപോലെ കാണുന്നു. ഓരോ ഭാഷയ്ക്കും പ്രത്യേകതകള്‍ ഉണ്ട്. ഭാഷയും സംസ്‌കാരവും ആക്രമിക്കപ്പെടരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബിജെപി പക്ഷെ അങ്ങനെയല്ല കരുതുന്നത്. ഒരു ചരിത്രം,ഒരു ഭാഷ,ഒരു സംസ്‌ക്കാരം ഇത് മതിയെന്നാണ് ബിജെപി പറയുന്നത്.

ഇതാണ് ഞങ്ങളും അവരും തമ്മിലുള്ള കലഹം. തമിഴര്‍ നയിക്കുന്ന തമിഴ്‌നാടാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഓരോ സംസ്ഥാനങ്ങളിലും അത് തന്നെയാണ് വേണ്ടത്. ഭരണഘടന പറയുന്നതും അത് തന്നെയാണ്. എന്നാല്‍ ബിജെപി പിന്തുടരുന്നത് ഭരണഘടനയല്ല. ഡല്‍ഹിയില്‍ ഇരുന്നു കൊണ്ട് തമിഴ്‌നാട് ഭരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും തമിഴര്‍ ഭരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂര്‍ ഇക്കാര്യത്തിന് ഉദാഹരണമാണ്. ബിജെപി മണിപ്പൂരിനെ നശിപ്പിച്ചു. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ബിജെപി കയ്യിലൊതുക്കി. AIADMK യുടെ നേതാക്കളെ ഭയപ്പെടുത്തി. ട്രംപ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതു പോലെ മോദി എടപ്പാടി പളനി സ്വാമിയെ ഭയപ്പെടുത്തി കയ്യിലാക്കി. ദ്രാവിഡ സിദ്ധാന്തത്തെ ഞടട വെറുക്കുന്നു. വീര തമിഴര്‍ ഞടട ന് മുന്നില്‍ കീഴടങ്ങില്ലെന്നു ബിജെപിക്ക് അറിയാം. അത് കൊണ്ടാണ് അകഅഉങഗ യെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (1 hour ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (1 hour ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (1 hour ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (2 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (2 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (2 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (4 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (4 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (7 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (7 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (9 hours ago)

Malayali Vartha Recommends