ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍

ട്രെയിന്‍ യാത്രക്കിടെ കല്ലെറ് കൊണ്ട് പെണ്‍കുട്ടിക്ക് പരിക്കേറ്റ കേസില്‍ കല്ലെറിഞ്ഞ പ്രതി പൊലീസ് പിടിയില്‍. കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാര്‍ ആണ് പിടിയിലായിരിക്കുന്നത്. കല്ലെറിഞ്ഞത് ലഹരിയിലെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞമാസം 30 നാണ് കോഴിക്കോട് വച്ച് വിദ്യാര്‍ത്ഥിനിക്ക് കല്ലേറില്‍ പരിക്കേറ്റത്. വടകര പുറമേരി സ്വദേശി ഐശ്വര്യക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാര്‍ത്ഥിയാണ് ഐശ്വര്യ. സംഭവം നടന്നു 20 ദിവസത്തിന് ശേഷം ആണ് പ്രതിയെ പിടികൂടിയത്. കല്ലേറ് കൊണ്ട് ഐശ്വര്യയുടെ 2 പല്ലുകള്‍ പൊഴിഞ്ഞിരുന്നു. താടി എല്ലിനും പൊട്ടല്‍ സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha
























