Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്

04 JUNE 2026 12:15 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹി മാളവ്യനഗറിലെ തീപിടിത്തത്തില്‍ വിദേശ പൗരന്മാര്‍ മരിച്ചതില്‍ വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അപകടത്തില്‍ അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. തീപിടുത്തത്തില്‍ മരിച്ച 21 പേരില്‍ 18 പേരും വിദേശികളാണ്. നൈജീരിയ, മൊസാംബിക്, സോമാലിയ, ലൈബീരിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച വിദേശികള്‍. തീപിടിത്തത്തിന് പിന്നാലെ, ഹോട്ടലുകളിലേയും കെട്ടിടങ്ങളിലേയും അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനമെടുത്തത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഫ്‌ലോറിഷ് ഇന്‍ എന്ന ഹോട്ടലിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്‌റ്റോറന്റില്‍ രാവിലെ 8.45 ഓടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നി മുകളിലത്തെ നിലകളിലേക്ക് പടര്‍ന്നതോടെ ഹോട്ടലിലെ അതിഥികളെല്ലാം കുടുങ്ങി.

സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളുമാണ് അപകടത്തില്‍ അകപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായപ്പോഴേക്കും പലരും ശ്വാസം മുട്ടി മരിച്ചിരുന്നു. പരിക്കേറ്റ 41 പേരെ ഡല്‍ഹി എയിംസിലും മാക്‌സ് ആശുപത്രിയിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇടുങ്ങിയ വഴികളിലൂടെ അഗ്‌നിശമന സേനയടക്കം രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ വൈകിയതോടെ പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടി കൈകാലുകള്‍ ഒടിഞ്ഞവരും ചികിത്സയിലുണ്ട്.

ഹോട്ടലില്‍ നിയമവിരുദ്ധമായി ഇരുപത്തിയഞ്ച് മുറികള്‍ പ്രവര്‍ത്തിക്കുന്നതും, അഗ്‌നിരക്ഷാ സംവിധാനങ്ങളുടെയും എമര്‍ജന്‍സി എക്‌സിറ്റുകളുടെയും അഭാവം ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. പൊലീസും മുനിസിപ്പല്‍ കോര്‍പറേഷനും അന്വേഷണവുമായി മുന്നോട്ടുപോകുന്നു. ഒളിവില്‍പോയ കെട്ടിടത്തിന്റെ ഉടമസ്ഥരെ തേടിയും പരിശോധനകള്‍ വ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവര്‍ക്ക് എല്ലാ സഹായങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്  (21 minutes ago)

മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍  (29 minutes ago)

ഗുവാഹത്തിയില്‍ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍  (34 minutes ago)

മാനന്തവാടിയില്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം  (40 minutes ago)

സ്റ്റാറ്റസോ, പണമോ, പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലതെന്ന് ചെന്നിത്തല  (53 minutes ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്  (1 hour ago)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം; ധവളപത്രം നാളെ നിയമസഭയില്‍  (1 hour ago)

പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍  (1 hour ago)

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്  (1 hour ago)

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  (1 hour ago)

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ  (1 hour ago)

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (5 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (5 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (5 hours ago)

Malayali Vartha Recommends