Widgets Magazine
04
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

03 JUNE 2026 11:39 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബസ് പാസ് അനുവദിക്കാന്‍ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ കര്‍ണാടകയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാകും. 

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യാതൊരു നിരക്കും ഈടാക്കാതെ ബസ് പാസ് നല്‍കും. എല്ലാ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബസ് പാസ് സൗജന്യമായിരിക്കും. മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വിദ്യാര്‍ത്ഥികള്‍ പ്രത്യേകം അപേക്ഷിക്കണം. ഗതാഗത വകുപ്പുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഡി.കെ.ശിവകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കര്‍ണാടകത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി ബംഗളുരുവിലെ ലോക്ഭവനില്‍ നടന്ന ചടങ്ങിലാണ് ഡി.കെ.ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിദ്ധരാമയ്യ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ആയിരുന്ന ജി. പരമേശ്വരയാണ് ഉപമുഖ്യമന്ത്രി.സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ, മലയാളികളായ യു.ടി. ഖാദര്‍,കെ.ജെ. ജോര്‍ജ് എന്നിവരും മന്ത്രിസഭയില്‍ ഇടം നേടി. രാജ്യസഭ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ വിപുലീകരണമുണ്ടാകുമെന്നാണ് വിവരം.

ചടങ്ങില്‍ കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ പ്രമുഖരും സന്നിഹിതരായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം  (4 minutes ago)

സ്റ്റാറ്റസോ, പണമോ, പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലതെന്ന് ചെന്നിത്തല  (17 minutes ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ മരച്ച 21 പേരില്‍ 18 പേരും വിദേശികള്‍ : അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്  (25 minutes ago)

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം; ധവളപത്രം നാളെ നിയമസഭയില്‍  (34 minutes ago)

പാച്ചല്ലൂര്‍ സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം; ഓപ്പറേഷന്‍ തൂഫാനില്‍ സാമ്പത്തിക സ്രോതസ്സും പരിശോധനയില്‍  (46 minutes ago)

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്  (51 minutes ago)

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്രയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  (1 hour ago)

അന്‍സിബയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ  (1 hour ago)

റെയില്‍വേ ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (4 hours ago)

ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം ഓണ്‍ ആയി ; വണ്ടിയുമായി നാലുവയസുകാരി കിണറ്റില്‍ വീണു  (4 hours ago)

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (4 hours ago)

യുവാവിനെ കളമശേരി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ  (6 hours ago)

കഞ്ചാവ് കൃഷി ചെയ്ത ഐ.ടി. ഉദ്യോഗസ്ഥന്‍ പിടിയിലായി  (7 hours ago)

Malayali Vartha Recommends