തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിട്ടു.... രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം

തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം. ഉച്ചയ്ക്ക് 12 മണിക്ക് അണ്ണാമലൈ വാർത്താസമ്മേളനം നടത്താനിരിക്കെ, അതിന് തൊട്ടുമുമ്പാണ് ബിജെപിയുടെ നിർണായകനീക്കമുണ്ടായത്.
നാല്പത്തിയൊന്നുകാരനായ അണ്ണാമലൈ ഡൽഹിയിലെത്തി ചൊവ്വാഴ്ച ബിജെപി അധ്യക്ഷൻ നിതിൻ നവിനുമായി കൂടിക്കാഴ്ച നടത്തുകയും, പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാനായി ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു. തുടർന്ന് അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ബിജെപിയുടെ ശ്രദ്ധേയമുഖമായിരുന്നു അണ്ണാമലൈ. ബിജെപിക്കായി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.
" f
https://www.facebook.com/Malayalivartha
























