രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. 71കാരിയായ പദ്മാവതിയെയാണ് മകന്‍ പാര്‍ഥസാരഥി (44) കൊലപ്പെടുത്തിയത്. മനവൂര്‍ സ്‌റ്റേഷനില്‍ സ്‌റ്റോപ്പില്ലാത്ത യേലഗിരി എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോയപ്പോള്‍ മകന്‍ പദ്മാവതിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. മൂന്ന് മക്കളുള്ള പദ്മാവതിയെ നോക്കിയിരുന്നത് ഇളയ മകനായ പാര്‍ഥസാരതി ആയിരുന്നു. രോഗബാധിതയായി ദിവസങ്ങളോളം ആശുപത്രിയിലായിരുന്ന പദ്മാവതിയെ ഈ മാസം 16നാണ് ഡിസ്ചാര്‍ജ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു പദ്മാവതിയുടെ ഭര്‍ത്താവ്. 2007ലാണ് അദ്ദേഹം മരിച്ചത്. തുടര്‍ന്ന് ലഭിച്ചിരുന്ന 15,000 രൂപയുടെ കുടുംബ പെന്‍ഷനായിരുന്നു പദ്മാവതിയുടെ ആശ്രയം.
ശരീരത്തില്‍ മുഴകള്‍ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന അസുഖമായിരുന്നു പദ്മാവതിക്ക്. ചൊവ്വാഴ്ച വൈകിട്ടാണ് പദ്മാവതിയെ മകന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. യാത്രക്കാരുടെ സഹായത്തോടെയാണ് പ്ലാറ്റ്‌ഫോമിലേക്കുള്ള പടികള്‍ കയറ്റിയത്. ഏഴ് മണിയോടെ ട്രെയിന്‍ എത്തിയപ്പോള്‍ അവരെ ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രാക്കിലേക്ക് വീണ സ്ത്രീ ഉടന്‍തന്നെ മരിച്ചു. ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹവും വീല്‍ച്ചെയറും കണ്ട യാത്രക്കാരാണ് വിവരം അധികൃതരെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് പാര്‍ഥസാരതിയെ തിരിച്ചറിഞ്ഞത്. ഇന്നലെ വൈകിട്ടോടെ ഇയാളെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha






















