അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
ഫാസ്റ്റ് ടാഗും ടോളും വൻ ബാദ്ധ്യതയാണ് കെ.എസ്.ആർ.ടി.സി.പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾക്കുണ്ടാക്കുന്നത്. ജൂണിൽ മാത്രം 2.16 കോടിയാണ് ടോൾ അടച്ചത്.
കർണാടകവുമായും തമിഴ്നാടുമായും ബന്ധിപ്പിക്കുന്ന വനപാതകളിലെ രാത്രികാല നിയന്ത്രണം യാത്രക്കാർക്കും വ്യാപാര മേഖലയ്ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
സന്ധ്യാസമയത്തും പുലർച്ചെയുമാണ് മൃഗങ്ങളുടെ സഞ്ചാരം കൂടുതൽ നടക്കുന്നത്. ശാസ്ത്രീയമായി നിർണയിച്ച സമയങ്ങളിൽ നിയന്ത്രിത വാഹന സഞ്ചാരം അനുവദിക്കുകയും വേണം. തലശ്ശേരി-മൈസൂർ, നിലമ്പൂർ നഞ്ചൻകോട് റെയിൽ പാതകളുടെ പ്രാധാന്യം ചർച്ചയിൽ ചൂണ്ടിക്കാട്ടി.
കേരളം പ്രാഥമിക പ്രവർത്തനം പൂർത്തിയാക്കി. ചെലവ് വർദ്ധിക്കാതെ അലൈൻമെന്റും വിശദമായ പദ്ധതി റിപ്പോർട്ടും അന്തിമമാക്കുന്നതിന് കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
ചെന്നൈ മഹാബലിപുരത്തെ സ്വകാര്യഹോട്ടലിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായി. കർണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി അണക്കെട്ട് തർക്കം, കർണാടകവും തെലങ്കാനയും തമ്മിലുള്ള കൃഷ്ണാനദീജല തർക്കം, ആന്ധ്രയും തെലങ്കാനയും തമ്മിലുള്ള ഗോദാവരി തർക്കം എന്നിവയും ചർച്ചയായി.
ദക്ഷിണേന്ത്യയിലെ പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ചുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതികളും നദീജല സംയോജന പദ്ധതികളും അമിത് ഷാ പരാർശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























