വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. പള്ളിത്തോട്ടം ഗലീലിയോ നഗറില്‍ ഫിജോയ് ആണ് പിടിയിലായത്. രണ്ട് പോക്‌സോ കേസ് ഉള്‍പ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയാണ് യുവാവ്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.
കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ ഫിജോയ് ഫിഷര്‍മാന്‍ കോളനിയില്‍ നിന്നാണ് പൊലീസിന്റെ പിടിയിലായത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കുട്ടിയില്‍ ഉണ്ടായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും സ്വകാര്യ ചിത്രങ്ങളും മെസ്സേജുകളും കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മാതാവ് പള്ളിത്തോട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























