ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം

കാണാതായ അഞ്ചു വയസ്സുകാരന്റെ മൃതദേഹം ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകാല്‍കോണത്താണ് സംഭവം. വീടിന് സമീപത്തെ ആള്‍താമസം ഇല്ലാത്ത വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടുകാല്‍കോണം സ്വദേശികളായ ദിലീപ്, ശ്രുതി ദമ്പതികളുടെ മകന്‍ ദീപക് (5) ആണ് മരിച്ചത്.
ഉച്ചയോടെ കുഞ്ഞിനെ കാണാനില്ല എന്ന് അറിയിച്ച് രക്ഷിതാക്കള്‍ ബാലരാമപുരം പൊലീസിന് പരാതി നല്‍കിയിരുന്നു. പൊലീസും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























