ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം. ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമാണിത്. ഷൂട്ടിങ്ങില്‍ നീരു ദണ്ഡയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. 28 പോയിന്റുകളുമായി നീരു ഒന്നാമതെത്തിയപ്പോള്‍ ചൈനയുടെ സണ്‍ യുനോങ്ങിനാണ് വെള്ളി. കുവൈത്തിന്റെ അബ്ദുല്‍ മാലിക് ഹജര്‍ വെങ്കലവും വിജയിച്ചു.
വനിതാ ഷൂട്ടിങ് ട്രാപ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. 328 പോയിന്റുകളുമായാണ് ഇന്ത്യ രണ്ടാമത് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തില്‍ ചൈന സ്വര്‍ണവും കുവൈത്ത് വെങ്കലവും സ്വന്തമാക്കി. ഷൂട്ടിങ് ട്രാപ് പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ശപത് ഭരധ്വാജും ഫൈനലിലെത്തി. 117 പോയിന്റുകള്‍ നേടിയ താരം എട്ടാമനായാണു ഫൈനലില്‍ കടന്നത്. വനിതാ വിഭാഗം ബോക്‌സിങ് 65 കിലോയില്‍ ഇന്ത്യയുടെ പര്‍വീണ്‍ ഹൂഡ ഫൈനലില്‍ കടന്നു. ചൈനയുടെ ലി ഷുവിനെ 5–0ന് കീഴടക്കിയാണ് ഇന്ത്യന്‍ താരം മെഡലുറപ്പിച്ചത്.
https://www.facebook.com/Malayalivartha

























