ഹൈദരാബാദിൽ വധുവിന് വില അഞ്ചുലക്ഷം! പിന്നിൽ മലയാളി ബ്രോക്കർമാരും; ഞെട്ടിക്കുന്ന വിവാഹക്കച്ചവടം

അഞ്ചുലക്ഷം രൂപ നൽകിയാൽ വിവാഹം കഴിക്കാൻ വധുവിനെ ലഭിക്കും! ഹൈദരാബാദിൽ പുറത്തുവരുന്ന വിവാഹക്കച്ചവടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണിത്. ഇതിന് പിന്നിൽ മലയാളി ബ്രോക്കർമാരും കേരളത്തിൽ നിന്നുള്ള വരന്മാരുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണം പുരോഗമിക്കുന്നു.
രണ്ടാം വിവാഹത്തിനായി പെൺകുട്ടികളെ തേടിയെത്തുന്നവർക്കാണ് ഇടനിലക്കാർ വിവാഹം ഉറപ്പിക്കുന്നത്. ഏഴു മണിക്കൂറിനിടെ അഞ്ച് പെൺകുട്ടികളെ അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു. ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടാൽ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും ബ്രോക്കർക്ക് ഒരുലക്ഷം രൂപയും നൽകണമെന്നാണ് ആവശ്യം. പ്രായവും സൗന്ദര്യവും അനുസരിച്ച് തുക 20 ലക്ഷം രൂപവരെ ഉയരുമെന്നും റിപ്പോർട്ടിലുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കേരളത്തിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും നിരവധി പേർ ഇത്തരം വിവാഹത്തിനായി എത്തുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവാഹമെന്ന പവിത്രമായ ബന്ധത്തിന്റെ മറവിൽ പെൺകുട്ടികളെ കച്ചവടച്ചരക്കാക്കുന്ന ഈ ഇടപാടുകൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇതിന് പിന്നിലെ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണവും നിർണായകമാകുകയാണ്.
https://www.facebook.com/Malayalivartha
























