Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


24 മണിക്കൂറിൽ രണ്ടിടത്ത് വൻ സ്വർണക്കവർച്ച..തിരുവനന്തപുരത്ത് നിന്ന് 2 കിലോ, മധുരയിൽ നിന്ന് 25 കിലോയോളം..പ്രതികളുടെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു..


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!


മൂന്നാമതൊരു യുവതിയുമായും ബന്ധം... ഒരു സ്ത്രീയുമായുള്ള ബന്ധവിവാദം അമേരിക്കൻ ടെക് ലോകത്തെ പിടിച്ചുകുലുക്കി! 4 ലക്ഷം കോടി ഡോളറിന്റെ എൻവിഡിയ സാമ്രാജ്യത്തിന്റെ അധിപൻ ജെൻസൻ ഹുവാങിന് ഒടുവിൽ രാജി; കളിയാക്കലുകൾ ഏറ്റുവാങ്ങിയ ബാല്യത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ജീവിതം വിവാദങ്ങളിൽ തകർന്നതെങ്ങനെ?


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമം...ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിൽ .

അസാധാരണമായ ഏറ്റുമുട്ടലിൽ പതറി... സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ ആറുമാസം തടവുശിക്ഷ; വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിന് തിരശ്ശീല വീണു

13 NOVEMBER 2026 01:50 PM IST
മലയാളി വാര്‍ത്ത

മഹാഭാരതത്തിലെ കർണനെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ മറ്റൊരു കർണനുണ്ട്. ജഡ്ജിമാരുടെ നടപടികളെ ചോദ്യം ചെയ്തും സുപ്രീംകോടതിയുമായി നേരിട്ട് ഏറ്റുമുട്ടിയും ഒടുവിൽ അതേ സുപ്രീംകോടതിയിൽനിന്ന് ആറുമാസത്തെ തടവുശിക്ഷ ഏറ്റുവാങ്ങിയും ചരിത്രത്തിൽ ഇടംപിടിച്ച ജസ്റ്റിസ് സി.എസ്. കർണൻ. കോടതിയലക്ഷ്യക്കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ സിറ്റിങ് ഹൈക്കോടതി ജഡ്ജി. വിവാദങ്ങളും നിയമപോരാട്ടങ്ങളും നിറഞ്ഞ ആ ജീവിതത്തിന് ഇപ്പോൾ അന്ത്യമായിരിക്കുന്നു. ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു. 71 വയസ്സായിരുന്നു. രോഗബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 13 വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം.

1955-ൽ തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ കർണാത്തം ഗ്രാമത്തിൽ സ്വാമിനാഥൻ–കമലം ദമ്പതികളുടെ എട്ടുമക്കളിൽ രണ്ടാമനായാണ് കർണൻ ജനിച്ചത്. കരുണാനിധി എന്നായിരുന്നു ആദ്യത്തെ പേര്. ഭാര്യ സരസ്വതിയുടെ ആഗ്രഹപ്രകാരം 1991-ൽ പേര് സി.എസ്. കർണൻ എന്നാക്കി മാറ്റി. 1983-ൽ ചെന്നൈ ലോ കോളജിൽനിന്ന് നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. നീതിന്യായ വ്യവസ്ഥയുടെ ഭാഗമായുള്ള അദ്ദേഹത്തിന്റെ യാത്ര 2009 മാർച്ചിൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായതോടെയാണ് പുതിയ ഘട്ടത്തിലെത്തിയത്. 2011 മാർച്ചിൽ സ്ഥിരം ജഡ്ജിയായി. 2016 മാർച്ചിൽ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.

എന്നാൽ ജസ്റ്റിസ് കർണന്റെ പേര് ദേശീയതലത്തിൽ ചർച്ചയായത് അദ്ദേഹത്തിന്റെ നിയമനങ്ങളിലൂടെയല്ല, കോടതികളുമായുള്ള അസാധാരണമായ ഏറ്റുമുട്ടലുകളിലൂടെയായിരുന്നു. സഹജഡ്ജിമാർക്കെതിരെ ജാതിവിവേചനവും അഴിമതിയും ആരോപിച്ച് അദ്ദേഹം രംഗത്തെത്തി. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചു. 2017 ജനുവരിയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് ഇരുപതോളം ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് വലിയ വിവാദമായി. ഇതിനുപിന്നാലെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു.

എന്നാൽ കോടതിയുടെ നടപടികളോട് സഹകരിക്കുന്നതിന് പകരം കർണൻ സ്വീകരിച്ച നിലപാടുകൾ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ ഉൾപ്പെടെയുള്ള ജഡ്ജിമാർക്കെതിരെ അദ്ദേഹം തന്നെ ഉത്തരവുകൾ പുറപ്പെടുവിച്ചു. സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ ശിക്ഷാനടപടികൾ പ്രഖ്യാപിക്കുന്നതുവരെയെത്തി കാര്യങ്ങൾ. ഒടുവിൽ ഏഴംഗ സുപ്രീംകോടതി ബെഞ്ച് 2017 മേയ് ഒൻപതിന് അദ്ദേഹത്തെ കോടതിയലക്ഷ്യക്കുറ്റത്തിൽ കുറ്റക്കാരനായി കണ്ടെത്തി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതി തടവുശിക്ഷ വിധിക്കുന്ന ആദ്യ സംഭവമായിരുന്നു അത്.

ശിക്ഷാവിധിക്ക് പിന്നാലെ കർണനെ കണ്ടെത്താനായില്ല. ഇതിനിടെ ജൂണിൽ അദ്ദേഹം വിരമിച്ചു. ജൂൺ 21-ന് കൊയമ്പത്തൂരിൽനിന്ന് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസത്തെ ശിക്ഷ പൂർത്തിയാക്കിയ അദ്ദേഹം 2017 ഡിസംബറിൽ ജയിൽമോചിതനായി. എന്നാൽ വിവാദങ്ങൾ അവിടെയും അവസാനിച്ചില്ല. 2018-ൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം പ്രഖ്യാപിച്ചു. 2020-ൽ ജഡ്ജിമാർക്കും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങളുള്ള വീഡിയോകളുമായി ബന്ധപ്പെട്ട് ചെന്നൈ പൊലീസിന്റെ അറസ്റ്റും നേരിട്ടു.

ഒരു ജഡ്ജിയുടെ ജീവിതത്തിൽ സംഭവിക്കാവുന്ന അസാധാരണമായ അധ്യായങ്ങൾക്കാണ് ജസ്റ്റിസ് സി.എസ്. കർണൻ സാക്ഷിയായത്. നീതിന്യായ ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് എന്നും ചർച്ച ചെയ്യപ്പെടുക കോടതിയലക്ഷ്യക്കേസിലെ ആ ചരിത്രപരമായ ശിക്ഷാവിധിയിലൂടെയായിരിക്കും. വിവാദങ്ങൾക്കിടയിലും ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ വേറിട്ടൊരു അധ്യായം എഴുതിച്ചേർത്ത ജസ്റ്റിസ് സി.എസ്. കർണന് വിട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചാവക്കാട് മുനക്കക്കടവിൽ ചെറുമത്സ്യങ്ങൾ അടങ്ങുന്ന മീൻപിടിത്ത ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ് അധികൃതർ  (1 minute ago)

അസാധാരണമായ ഏറ്റുമുട്ടലിൽ പതറി... സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ ആറുമാസം തടവുശിക്ഷ; വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിന് തിരശ്ശീല വീണു  (11 minutes ago)

മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു.... ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം  (33 minutes ago)

ക്യൂബയെപ്പറ്റി ഒരക്ഷരം മിണ്ടിയാൽ... ഇറാനുശേഷം അടുത്ത ലക്ഷ്യം ക്യൂബയോ? അധികാരത്തിൽ തുടരുന്ന കാലയളവിനുള്ളിൽ ക്യൂബയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ട്രംപ്; സൈനിക നീക്കത്തിനും മടിക്കില്ലെന്ന മുന്നറിയി  (53 minutes ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (1 hour ago)

  വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട പ്രവാസി മലയാളിയുടെ നഷ്ടപരിഹാരം 2.08 കോടി രൂപയായി ഉയർത്തി സുപ്രീംകോടതി  (1 hour ago)

വിവാഹത്തിലും ഐപിഎൽ സസ്പെൻസ്... പരമ്പരാഗത വിവാഹച്ചടങ്ങുകൾ ഒഴിവാക്കി അനിരുദ്ധും കാവ്യയും; തിരഞ്ഞെടുത്തത് പെരിയാറിന്റെ ആശയങ്ങളിൽ അധിഷ്ഠിതമായ സെൽഫ് റെസ്‌പെക്‌ട് മാര്യേജ്  (1 hour ago)

ബസ് ചാർജും വിദ്യാർഥികളുടെ കൺസഷനും വർധിപ്പിക്കില്ല; ബസുടമകളുടെ ആവശ്യം തള്ളി ഗതാഗത മന്ത്രി സി.പി. ജോൺ, മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ്  (1 hour ago)

വിശ്വസിച്ചാലും ഇല്ലെങ്കിലും മരവിക്കും അനുഭവം... സീതയെക്കാളും കയ്യടി നേടിയ മണ്ഡോദരി! മരണത്തിന്റെ വക്കിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കാജൽ അഗർവാൾ; 'ഇന്ത്യൻ 2' സെറ്റിലെ ആ നടുക്കുന്ന അനുഭവം ഇപ്പോൾ വീണ്ട  (1 hour ago)

Robbery- സിസിടിവി ദൃശ്യങ്ങൾ കിട്ടി  (2 hours ago)

കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് തീപിടിച്ച് അപകടം...പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കാർ പൂർണമായും കത്തിനശിച്ചു  (2 hours ago)

അമേരിക്ക ചെയ്ത ചെലവ്... കടലിൽ കുടുങ്ങി കോടികളുടെ ചരക്ക്; ഒമാൻ തീരത്ത് കപ്പലുകൾ അടിഞ്ഞുകൂടുന്നു, ഹോർമുസിൽ വീണ്ടും ആക്രമണം, എണ്ണച്ചോർച്ചയും പരിസ്ഥിതി ദുരന്തവും ഭയന്ന് ഗൾഫ് മേഖല  (2 hours ago)

കൊ​ച്ചി കാ​യ​ലി​ലെ സൗ​ന്ദ​ര്യം ഇ​നി ഹൗ​സ് ബോ​ട്ടി​ലൂ​ടെ ആ​സ്വ​ദി​ക്കാം...  (2 hours ago)

ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്    (2 hours ago)

എല്ലാം നൽകിയ ഗൾഫ്... ഫുജൈറയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണാന്ത്യം; ഒരുമിച്ച് ജനിച്ച് ഒരേ ക്ലാസിൽ പഠിച്ച ഇരട്ട സഹോദരങ്ങൾക്കും മൂന്ന് വയസ്സുകാരനായ കുഞ്ഞിനും ഒരുമിച്ച് മരണം, കണ്ണീരിലായി വേങ്ങരയിലെ  (2 hours ago)

Malayali Vartha Recommends