പീഡനവിവരം പുറത്തറിയാതിരിക്കാന്‍ ഏഴു വയസുകാരിയെ കൊലപ്പെടുത്തി

മാനഭംഗത്തിനിരയായ ഏഴു വയസുകാരിയെ മൂന്നാഴ്ചയ്ക്കുശേഷം കൊലപ്പെടുത്തി. പീഡനവിവരത്തെ കുറിച്ചു പുറത്തറിയാതിരിക്കാനായിരുന്നു കൊലപാതകം. ഉത്തര്‍പ്രദേശിലെ അലഹബാദിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം മറവു ചെയ്യാന്‍ ബന്ധുക്കളും കുടുംബാംഗങ്ങളും വിസമ്മതിച്ചതോടെയാണ് സംഭവം ശ്രദ്ധനേടുന്നത്. മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറാന്‍ വിസമ്മതിച്ച പോലീസ് കൈമാറിയാല്‍ ക്രമസാധാന പ്രശ്‌നമുണ്ടാകുമെന്ന വാദമുയര്‍ത്തി.
ഇതിനെതിരേ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു. ഈ മാസം അഞ്ചിനാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. വീടിനു തൊട്ടടുത്തു താമസിക്കുന്ന 15 വയസുകാരനാണ് കുട്ടിയെ ആക്രമിച്ചത്. സംഭവത്തില്‍ പരാതി നല്‍കി ആഴ്ചകള്‍ക്കുശേഷവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
എന്നാല്‍ ഞായറാഴ്ച പ്രതിയെന്നു സംശയിക്കുന്ന കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു രണ്ട് ദിവസത്തിനുശേഷം പ്രതിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ വീട്ടില്‍നിന്നു പിടിച്ചിറക്കി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമമുഖ്യനായിരുന്നു ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ കേസിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















