ബി.ജെ.പി നേതാവിന്റെ മകന്‍ 11 വയസ്സുകാരിയെ വിവാഹം ചെയ്തു

ഛത്തീസ്ഗഡ് ബി.ജെ.പി നേതാവ് താലാ മറാണ്ടിയുടെ മകന്‍ മുന്ന 11 വയസുകാരിയെ വിവാഹം ചെയ്തു. ജാര്‍ഘണ്ഡിലെ ഗോഡ്ഡാ ജാതിയില്‍പെട്ട പെണ്‍കുട്ടിയെ ജൂണ്‍ 27നാണ് ഇയാള്‍ വിവാഹം ചെയ്തത്. വിവാഹത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ സല്‍ക്കാര ചടങ്ങില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രഘുബര്‍ ദാര്‍ പങ്കെടുക്കാനിരുന്നതാണെന്നും സംഭവം വിവാദമായതിനെ തുടര്‍ന്ന് അവസാന മിനുട്ടില്‍ സന്ദര്‍ശനം റദ്ദാക്കുകയുമായിരുന്നു. അതേസമയം തലാ മറേണ്ടി ഇതേപ്പറ്റി പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രായപൂര്‍ത്തിയാകാത്ത പട്ടിക ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളം പീഡിപ്പെച്ച പരാതി മുന്നയുടെ പേരില്‍ നിലനില്‍ക്കവെയാണ് പുതിയ ആരോപണം. ഇയാള്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മുന്നയുമായി നിശ്ചയിച്ച മറ്റൊരു വിവാഹത്തില്‍ നിന്ന് പെണ്‍ വീട്ടുകാര്‍ പിന്‍മാറിയിരുന്നു. സംഭവത്തില്‍ താലാ മറേണ്ടി രാജിവെക്കണമെന്നും ഇയാളുടെ മകനെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















