സ്‌നേഹം കൊലക്ക് വഴിമാറിയപ്പോള്‍...ചെന്നൈയിലെ ഇന്‍ഫോസിസ് ടെക്കിയുടെ കൊലപാതകം: ആറ് ദിവസത്തിന് ശേഷം പൊലീസ് പ്രതിയുടെ വ്യക്തതയുള്ള പുതിയ ചിത്രം പുറത്തുവിട്ടു

ബാഗുമായി നീങ്ങുന്ന വ്യക്തി കാഴ്ച്ചയില്‍ 20 വയസ്സ് തോന്നിക്കും ദൃസാക്ഷികള്‍ ഇത് പറയുമ്പോഴും സംഭവത്തിന്റെ ക്രൂരത ഭയങ്കരമെന്ന് പ്ലാറ്റ് ഫോമില്‍ നിന്നവര്‍. രാവിലെ ആറരക്ക് 2 പേര്‍ നിന്നു സംസാരിക്കുന്നു പൊടുന്നനെ തര്‍ക്കമായി കൊലയായി.
ഇന്‍ഫോസിസ് ജീവനക്കാരി ചെന്നൈ നുങ്കംപക്കം റെയില്‍വെ സ്‌റ്റേഷനില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ കുറ്റവാളിയെന്നു സംശയിക്കുന്നയാളുടെ പുതിയ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇന്‍ഫോസിസ് ടെക്കി സ്വാതി എസ് കൊല്ലപ്പെട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചറിയാന്‍ കഴിയുന്ന വിധം പ്രതിയുടെ ഒരു ഫോട്ടോ പൊലീസിന് പുറത്തു വിടാനായത്. 24 ആം തീയ്യതി വെള്ളിയാഴ്ച പുലര്‍ച്ചെ 6.45ന് ആണ് അജ്ഞാതന്റെ കുത്തേറ്റ് റെയില്‍വെ സ്‌റ്റേഷനില്‍ സ്വാതി കൊല്ലപ്പെട്ടത്. യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ് യുവാവ് മാരകമായി സ്വാതിയെ കുത്തി പരുക്കേല്‍പ്പിച്ചത്.
എന്നാല്‍ യുവതിയെ സഹായിക്കാനോ ആശുപത്രിയില്‍ പ്രവേശിക്കാനോ കണ്ടുനിന്നവര്‍ ശ്രമിച്ചില്ല. ചോര വാര്‍ന്നു കിടന്ന യുവതിയെ കണ്ടില്ലെന്ന് നടിച്ച് അടുത്ത ട്രെയിനില്‍ എല്ലാവരും യാത്ര തിരിക്കുകയാണ് ചെയ്തത്. നഗരമധ്യേ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടിട്ടും ആരും പ്രതികരിക്കാതിരുന്നതും ഇത്രയും ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റവാളിയെ കണ്ടെത്താനാകാത്തതും കടുത്ത ആശങ്കയ്ക്കാണ് വഴിവെക്കുന്നത്.
24 വയസുകാരി സ്വാതി ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ജോലി ചെയ്തിരുന്നത്. റെയില്‍വെസ്‌റ്റേഷനില്‍ യുവതിയുമായി വാഗ്വാദത്തിലേര്‍പ്പെട്ട ശേഷമാണ് യുവാവ് ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കഴുത്തില്‍ കുത്തി ക്രൂരമായി മുറിവേല്‍പ്പിച്ചത്. സ്വാതിയുടെ മുഖത്തും മുറിവേറ്റിരുന്നു. ബാഗുമായി നടന്നു പോകുന്ന പ്രതിയുടെ ദൃശ്യം പൊലീസ് നേരത്തെ പുറത്തു വിട്ടിരുന്നു. എന്നാല്‍ അടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തിന് തീരെ വ്യക്തതയുണ്ടായിരുന്നില്ല. തിരക്കുള്ള റെയില്‍വെസ്‌റ്റേഷനില്‍ സിസിടിവി ഉണ്ടായിരുന്നില്ലെന്നതും ഞെട്ടിക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















