സ്വാതിയെ യുവാവ് മുന്‍പും മര്‍ദ്ദിച്ചിരുന്നു; സ്വാതി മൂന്ന് മിനിറ്റ് മരണവെപ്രാളത്തില്‍ പിടഞ്ഞു: ദൃക്‌സാക്ഷി

ചെന്നൈയിലെ നുങ്കംപാക്കത്ത് ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയുടെ മരണത്തിന് ദൃക്‌സാക്ഷിയായ യുവാവിന്റെ മൊഴി പുറത്ത്. സ്വാതി മൂന്ന് മിനിറ്റ് മരണവെപ്രാളത്തില്‍ പിടഞ്ഞു. പിന്നെ ആ ശരീരം നിശ്ചലമായി. സ്വാതിയുടെ അവസാന നിമിഷങ്ങള്‍ കണ്ടത് വണ്ടല്ലൂരില്‍ ഒരു ഇന്‍സ്റ്റിയുട്ടില്‍ അധ്യാപകനായ ഡി. തമിഴരശനാണ് അമ്പതടി അകലത്തില്‍ നിന്നും. അക്രമി സ്വാതിയുടെ അടുത്തെിയതും കഴുത്തിന് വാളോങ്ങിയതും എല്ലാം ഒറ്റ നിമിഷത്തില്‍ കഴിഞ്ഞു.
കഴുത്തില്‍ നിന്ന് രക്തം വാര്‍ന്ന് സ്വാതി ഉടന്‍ പ്ലാറ്റ്‌ഫോമിലേക്ക് വീണു. തുടര്‍ന്ന് മൂന്ന് മിനിറ്റിനുള്ളില്‍ മരണം സംഭവിച്ചതായും തമിഴരശന്‍ പറഞ്ഞു. ഈ സമയം പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ അക്രമിയെ പിന്തുടര്‍ന്നുവെങ്കിലും പിടികൂടാനായില്ല. പിന്തുടര്‍ന്ന യുവാക്കളില്‍ ഒരാള്‍ അക്രമിക്ക് നേരെ കല്ലെറിയുകയും ചെയ്തു. എന്നാല്‍ അതിവേഗം പാളം മുറിച്ചു കടന്ന ഇയാള്‍ പ്ലാറ്റ്‌ഫോമിന് പുറത്ത് കടന്ന് ചൂളൈമേട് ഭാഗത്തേക്ക് പോവുകയായിരുന്നു. തമിഴരശന്‍ അടക്കമുള്ള പതിവ് യാത്രക്കാര്‍ക്ക് സ്വാതിയെ കണ്ടു പരിചയമുണ്ട്. കഴിഞ്ഞ മാസം ആദ്യവാരത്തില്‍, ജൂണ്‍ ആറിനോ ഏഴിനോ, പ്ലാറ്റ്‌ഫോമില്‍ വച്ച് ഒരു യുവാവ് സ്വാതിയെ മര്‍ദ്ദിച്ച സംഭവവും തമിഴരശന്‍ ഓര്‍ത്തെടുത്തു. രോക്ഷാകുലനായി എത്തിയ യുവാവ് ഒന്നിലധികം തവണ സ്വാതിയുടെ മുഖത്തടിച്ച ശേഷം രക്ഷപെടുകയായിരുന്നു. തിരിച്ച് പ്രതികരിക്കുക പോലും ചെയ്യാതെ സ്വാതി യുവാവിന്റെ മര്‍ദ്ദനം ഏറ്റുവാങ്ങുകയായിരുന്നെന്നും തമിഴരശന്‍ പറഞ്ഞു. തനിക്കറിയാവുന്ന ഈ സംഭവങ്ങളത്രയും പോലീസിനോട് വെളിപ്പെടുത്തിയതായും തമിഴരശന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















