അച്ഛന്‍ ആറ്റിലെറിഞ്ഞ കുഞ്ഞ് കുളവാഴക്കൈയില്‍ പിടിച്ച് മരണമുഖത്ത് കിടന്നത് 11 മണിക്കൂര്‍

ഷൂസ് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആറുവയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പിതാവും സുഹൃത്തും ചേര്‍ന്ന് ആറ്റില്‍ എറിഞ്ഞു. കുളവാഴെത്തെയില്‍ പിടിച്ചുകിടന്ന പിഞ്ചുകുഞ്ഞ് പതിനൊന്നു മണിക്കൂറിനുശേഷം ജീവിതത്തിലേക്കു തിരിച്ചുകയറി.
മഹാരാഷ്ട്രയിലെ ബഡ്‌ലാപ്പൂരിലാണ് സംഭവം. വാളിവ്‌ലി പാലത്തില്‍ നിന്നു ബുധനാഴ്ച രാത്രി ഉലാസ് നദിയിലേക്കു വലിച്ചെറിഞ്ഞ കുഞ്ഞിനെ പിറ്റേന്നു പുലര്‍ച്ചെയാണ് രക്ഷിച്ചത്.
നിര്‍മാണ കമ്പനിയായ മോഹന്‍ ഗ്രൂപ്പിലെ സുരക്ഷാ ജീവനക്കാരന്‍ രമേശ് ബൗര്‍ രാവിലെ ആറിന് കുഞ്ഞിന്റെ ഞരക്കം കേട്ട് ചുറ്റും പരതി. പാലത്തില്‍ കയറി നോക്കിയപ്പോഴാണ് അങ്ങ് താഴെ കുളവാഴത്തുമ്പില്‍ പാതിജീവന്‍ പിടിച്ചുനിര്‍ത്തിയ നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടത്. ഉ
ടന്‍ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചു. പതിനഞ്ചു മിനിറ്റിനുള്ളില്‍ പാഞ്ഞെത്തിയ അഗ്‌നിശമനസേനാ സംഘം20 മിനിറ്റ് നീണ്ട രക്ഷാദൗത്യത്തിലൂടെ കുട്ടിയെ കരകയറ്റുകയായിരുന്നു. കുഞ്ഞ് കിടന്നിടത്ത് 25 അടി താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു.
പാലത്തിനു നാല്‍പ്പതടി ഉയരവും. വലിയ കയറും എയര്‍ ട്യൂബും കൂട്ടിക്കെട്ടി അതിലൂടെയാണ് കുഞ്ഞിനെ രക്ഷിച്ചത്. ഏകത തുളസീറാം സിയാനി എന്നാണു കുട്ടി പേരു പറഞ്ഞത്. താനെയിലെ വാര്‍ത്തഖ് നഗറിലാണ് താമസം. രാത്രി എട്ടിനാണ് പിതാവും സുഹൃത്തും ചേര്‍ന്നു നദിയിലെറിഞ്ഞതെന്നും അവള്‍ പറഞ്ഞു.
ബുധനാഴ്ച രാത്രിതന്നെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി അമ്മ വാര്‍ത്തഖ് നഗര്‍ പോലീസ് സ്‌റ്റേഷനി ലെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയെ ആരോഗ്യപരിശോധനകള്‍ക്കു വിധേയമാക്കിയെന്നും പിതാവിനായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















