ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് പാകിസ്ഥാന്‍ പുറത്തു വിട്ടു, 518 ഇന്ത്യാക്കാര്‍ തടവ് ശിക്ഷയനുഭവിക്കുന്നതായി വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മിഷനു മുന്നില്‍ തടവുകാരുടെ വിശദ വിവരങ്ങള്‍ അടങ്ങിയ ലിസ്‌റ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം കൈമാറി. മീന്‍പിടുത്തക്കാരുള്‍പ്പെടെ അഞ്ഞൂറില്‍പരം തടവുപുള്ളികളാണ് പാകിസ്ഥാന്‍ ജയിലില്‍ നരക തുല്യമായ ജയില്‍ശിക്ഷ അനുഭവിച്ചു വരുന്നത്. ആകെ 518 തടവുപുള്ളികള്‍ ഉള്ളതില്‍ 463 പേരും മുഷ്യബന്ധനത്തിനു പോയവരാണെന്നുള്ളതാണ് യാഥാര്‍ഥ്യം.
ഇവരെ കൂടാതെ 55 സിവില്‍ തടവുകാരുമാണു ജയിലില്‍ ഉള്ളത്.എല്ലാ വര്‍ഷവും ജനുവരി 1നും ജൂലൈ 1 നുമിടയില്‍ തടവുകാരുടെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ലിസ്റ്റു കൈമാറണമെന്നുള്ള കണ്‍സുലര്‍ ആക്‌സസ് കരാറില്‍ 2008 മെയ് 21 ല്‍ ഒപ്പു വച്ചതിനെ തുടര്‍ന്നു വര്‍ഷാ വര്‍ഷവും തടവുകാരുടെ വിവരങ്ങള്‍ ഇന്ത്യയും പാകിസ്താനും കൈമാറി വരുന്നുണ്ട്.
പാകിസ്താനിലെ തടവുപുള്ളികളുടെ മുന്‍ഗണന അനുസരിച്ചും, മറ്റു മാനുഷീക പരിഗണന കണക്കിലെടുത്തും ശിക്ഷയില്‍ ഇളവ് നല്‍കി ജയില്‍ മോചിതനാക്കണമെന്നു പാകിസ്താനെ രേഖാമൂലം അറിയിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















