ലഹരിക്കടത്തുകേസില്‍ മമതയ്ക്ക് പിന്നാലെ പഴയക്കാല താരങ്ങളും

ലഹരി മരുന്ന് കടത്ത് മമത കുല്‍ക്കര്‍ണിയ്ക്ക് പിന്നാലെ കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. 80കളിലെയും 90കളിലെയും താരങ്ങള്‍ കുടുങ്ങുമെന്നാണ് സൂചന. 90കളില്‍ ബോളിവുഡില്‍ നായിക നടിയായിരുന്ന മമത് കുല്‍കര്‍ണിയെ ലഹരി മരുന്ന് കേസിലെ മുഖ്യ പ്രതിയായി പോലീസ് പ്രഖ്യാപിച്ചിരുന്നു.
രണ്ടായിരം രൂപയുടെ ലഹരി മരുന്ന് കേസിലാണ് നടിയെ പിടികൂടിയത്. രാജ്യന്തര ലഹരി മരുന്ന് കടത്തിലെ മുഖ്യ കണ്ണി മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമിയാണെന്നും പോലീസ് പുറത്ത് വിട്ടിരുന്നു. രണ്ട് മാസം മുമ്ബ് ഇതേ കേസില്‍ 17 പേര്‍ പ്രതികളാണെന്ന് തെളിഞ്ഞിരുന്നു. പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏഴു പേര്‍ ഇപ്പോഴും ഒളിവിലാണ്.
യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ് ഏജന്‍സി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടി മമ്ത കേസിലെ മുഖ്യ പ്രതിയാണെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ നടിയുടെ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും അന്വേഷിച്ച് വരികയാണ്.
ഏപ്രില്‍ 18നു ലഹരിമരുന്നുമായി നൈജീരിയന്‍ സ്വദേശിയെ താനെ പൊലീസ് പിടികൂടിയതോടെയാണു സംഭവം പുറത്തായത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ സോലാപുരില്‍നിന്നു രണ്ടായിരം കോടിയിലേറെ രൂപ വിലയുള്ള 18.5 ടണ്‍ എഫ്രൈഡനും രണ്ടു ടണ്‍ അസെറ്റിക് അന്‍െൈഹ്രെഡഡും പിടിച്ചെടുത്തു. സോലാപുരിലെ എവണ്‍ ലൈഫ് സയന്‍സസ് ലിമിറ്റഡ് കമ്പനിയിലാണ് ഉല്‍പാദനമെന്നും കണ്ടെത്തി.കഴിഞ്ഞ ജനുവരി എട്ടിനു കെനിയയിലെ മൊംബാസയില്‍ ലഹരിമരുന്നു മാഫിയയിലെ പ്രമുഖരും മമത കുല്‍ക്കര്‍ണിയും പങ്കെടുത്ത യോഗത്തില്‍, എഫ്രൈഡന്‍ ഇന്ത്യയില്‍നിന്നു കടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിരുന്നു.
ഏപ്രില്‍ എട്ടിനു ദുബായില്‍ നടന്ന ലഹരിമരുന്നു സംഘങ്ങളുടെ യോഗത്തിലും നടിയും ഭര്‍ത്താവും പങ്കെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. നിയന്ത്രിത മരുന്നായ എഫ്രൈഡന്‍ ഇന്ത്യയില്‍നിന്നു മൊംബാസയില്‍ എത്തിച്ചശേഷം ലഹരിമരുന്നായി സംസ്‌കരിച്ചു രാജ്യാന്തര വിപണിയില്‍ വില്‍ക്കാനായിരുന്നു തീരുമാനം. ഇപ്രകാരമുള്ള ഒരു കിലോഗ്രാം ലഹരിമരുന്നിന് 50,000 ഡോളറാണ് (ഏകദേശം 33 ലക്ഷം രൂപ) വിലയെന്നും കമ്മിഷണര്‍ പറഞ്ഞു.
ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍: സാഗര്‍ സുരേഷ് പൗലെ, മയൂര്‍ സുരേഷ് സുഖ്ധാരെ, രാജേന്ദ്ര ഡിമ്രി, ധ്യാനേശ്വര്‍ സ്വാമി, പുനീത് ശൃംഗി, മനോജ് ജയിന്‍, ഹര്‍ദീപ് സിങ് ഗില്‍, നരേന്ദ്ര കാച്ചാ, ബാബാ സാഹേബ് ധോത്രേ, ജയ് മുല്‍ഗി മുഖി. പിടികിട്ടാനുളളവര്‍: നടി മമത കുല്‍ക്കര്‍ണി, ഭര്‍ത്താവ് വിക്കി ഗോസ്വാമി, മുന്‍ രാഷ്ട്രീയ നേതാവിന്റെ മകനെന്നു പറയപ്പെടുന്ന കിഷോര്‍ റാഠോഡ്, വിദേശത്തുള്ള ഡോ. അബ്ദുല്ല, ഇയാളുടെ കൂട്ടാളികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















