താരിഷി ഇനി മടങ്ങി വരില്ല

അച്ഛനെക്കാണാനായി കോളേജില്‍ നിന്നെത്തിയ താരിഷി ഒരിക്കലെങ്കിലും കരുതിയിരിക്കാനിടയില്ല ഇനി തനിക്ക് കോളേജിലേക്കൊരു മടക്കമില്ലെന്ന്. അത്രക്ക് അപ്രതീക്ഷിതമായിരുന്നു അച്ഛനെക്കാണാനായി കോളേജില്‍ നിന്നെത്തിയ താരിഷി യുടെ മരണം.
ബെര്‍ക്കിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന താരിഷി തന്റെ പിതാവിനോടൊപ്പം അവധിക്കാലം ചെലവഴിക്കാനായാണ് ധാക്കയിലെത്തിയത്. വീട്ടില്‍ നിന്നും പുറത്ത് പോയ താരിഷി ഭക്ഷണം കഴിക്കുന്നതിനായി കഫേയില്‍ കയറിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി ഭീകരരുടെ ആക്രമണമെന്നും താരിഷിയുടെ പിതാവ് സഞ്ജീവ് ജെയിന്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഭീകരര്‍ താരിഷിയെ ബന്ദിയാക്കിയതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് ഭീകരര്‍ നടത്തിയ ഏറ്റുമുട്ടലില്‍ താരിഷി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വിദേശകാര്യമന്ത്രി സുഷമാസ്വരാജാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരിഷി കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിദേശകാര്യമന്ത്രി സുഷമാസ്വരാജും താരിഷിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ബംഗ്ലദേശ് തലസ്ഥാന നഗരത്തിലെ നയതന്ത്ര കാര്യാലയ മേഖലയായ ഗുല്‍ഷാനിലെ റസ്റ്ററന്റിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയ ആറു ഭീകരരെ 10 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ സൈന്യം വധിച്ചു. ഭീകരരില്‍ ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്.
ഭീകരര്‍ ബന്ദികളാക്കിയ വിദേശികളടക്കമുള്ള 13 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. ധാക്കയിലെ ഗുല്‍ഷാനിലുള്ള ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയില്‍ അതിക്രമിച്ചു കടന്ന ഭീകരര്‍ അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. വിദേശികളും നയതന്ത്ര പ്രതിനിധികളും പതിവായി സന്ദര്‍ശിക്കാറുള്ള കഫേയില്‍ വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















