പ്രൊ-കബഡി ലീഗിന്റെ ഉദ്ഘാടന വേളയില്‍ ദേശീയ ഗാനം തെറ്റി ആലപിച്ചു; സണ്ണി ലിയോണിനെതിരെ കേസ്

ദേശീയഗാനം തെറ്റി ആലപിച്ചതിന് ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കേസ്. ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുംബൈയില്‍ നടന്ന പ്രൊ-കബഡി ലീഗിന്റെ ഉദ്ഘാടന പരിപാടിയ്ക്കിടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്. ദേശീയഗാനത്തിലെ പല വാക്കുകളും തെറ്റായി ഉച്ഛരിച്ചാണ് ഗാനം ആലപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ഒരുപാട് തവണ പാടി നോക്കിയ ശേഷമാണ് ദേശീയ ഗാനം വേദിയില്‍ ആലപിച്ചതെന്നും എന്നിട്ടും പരിഭ്രമം ഉണ്ടായിരുന്നെന്നും സണ്ണി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























