അമീര്‍ ഖാനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

'സത്യമേവ ജയതേ' എന്ന ടി.വി പരിപാടിയില്‍ ദേശീയ പതാക ക്രമരഹിതമായി ഉപയോഗിച്ചെന്നാരോപിച്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ചണ്ഡിഗഢ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ അറൈവ് സേഫ് സൊസൈറ്റി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
ഇതേ ആവശ്യമുന്നയിച്ച് സൊസൈറ്റി നേരത്തേ നല്‍കിയ പരാതി പഞ്ചാബ്-ഹരിയാന ഹൈകോടതി തള്ളിയിരുന്നു. ഹര്‍ജിക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുല്ല, എ.എം. ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കച്ചവടതാല്‍പര്യത്തോടെ ദേശീയ ചിഹ്നം ഉപയോഗിച്ചത് ശിക്ഷാര്‍ഹമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
https://www.facebook.com/Malayalivartha























