മലയാളികളുടെ ഐ.എസ് ബന്ധം; മുംബൈയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മലയാളികളുടെ ഐ.എസ് ബന്ധവുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . മുംബൈ താനെ സ്വദേശിയായ റിസ്വാന്‍ ഖാന്‍ ആണ് പിടിയിലായത്. കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘവും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ ശേഷം ഇയാളെ ചോദ്യം ചെയ്യുന്നതിനായി കേരളത്തിലേക്ക് കൊണ്ടുപോകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. മതപണ്ഡിതനും ഇസ്ലാമിക് റിസേര്‍ച്ച ഫൌണ്ടേഷന് ജീവനക്കാരനുമായ അര്‍ഷി ഖുറേഷിയെ കഴിഞ്ഞദിവസം അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു.
https://www.facebook.com/Malayalivartha























