ചാരപ്രവര്‍ത്തനമെന്ന് ആശങ്ക; ചൈനീസ് മാധ്യമ പ്രവര്‍ത്തകരെ ഇന്ത്യ പുറത്താക്കുന്നു

രാജ്യത്തുള്ള ചൈനീസ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ ന്യൂസ് ഏജന്‍സിയുടെ ഡല്‍ഹി ബ്യൂറോ ചീഫ് വു ക്വിയാങ്, മുംബൈയില്‍ ജോലി ചെയ്യുന്ന ലൂ താങ്, ഷി യോങ്ങാങ് എന്നിവരോട് ജൂലൈ 31നകം രാജ്യം വിടാനാണ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്.
രാജ്യത്തിനകത്ത് ചാരപ്രവര്‍ത്തനം നടത്തുമെന്നുള്ള ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചയക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത്. മൂവരുടെയും വിസ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ വിശദീകരണം അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് ചൈനീസ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ പ്രവേശത്തെ ചൈന എതിര്‍ത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇത് ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കിയേക്കും.
https://www.facebook.com/Malayalivartha























