സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവിയുടെ നില അതീവഗുരുതരം

സാമൂഹ്യ പ്രവര്‍ത്തകയും സാഹിത്യകാരിയുമായ മഹാശ്വേതാ ദേവിയുടെ നില അതീവഗുരുതരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മഹാശ്വേതാ ദേവിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. രക്തം, മൂത്രം എന്നിവയിലെ അണുബാധ കൂടിയത് ആരോഗ്യനില ഗുരുതരമാക്കി.
കുറച്ചു ദിവസങ്ങളായി ആരോഗ്യനിലയില്‍ പുരോഗതി കാണിച്ചിരുന്നതായും ഞായറാഴ്ച രാത്രിയോടെ നില വീണ്ടും വഷളാവുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കിഡ്‌നി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടു മാസം മുമ്പാണ് മഹാശ്വേതാ ദേവിയെ ബെല്ലേവ്യു ക്ലിനിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
90കാരിയായ മഹാശ്വേതാ ദേവി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരികയാണ്.
https://www.facebook.com/Malayalivartha























