Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ശിഷ്യരിലൂടെ കോച്ചിന്റെ മധുരപ്രതികാരം: ആരോടും പരാതിയില്ലാതെ എപ്പോഴും ചിരിക്കുന്ന ഗോപിചന്ദ് എന്ന പയ്യന്‍ രാജ്യത്തിന് എങ്ങനെ രണ്ട് ഒളിമ്പിക് മെഡലുകള്‍ സമ്മാനിച്ചെന്ന്

19 AUGUST 2016 02:12 PM IST
മലയാളി വാര്‍ത്ത

മികച്ച കളിക്കാരന്‍ അതിലും മികച്ച കോച്ച് അതാണ് ഗോപിചന്ദ്. ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവും വലിയ നേട്ടത്തിനരികില്‍ നില്‍ക്കുകയാണ് പി.വി സിന്ധു എന്ന ബാഡ്മിന്റണ്‍ താരം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്നു വൈകിട്ട് സിന്ധു കളിക്കാനിറങ്ങുമ്പോള്‍ കോര്‍ട്ടിനരികില്‍ സൗമ്യ സാന്നിധ്യമായി അദ്ദേഹമുണ്ടാകും. ഇന്ത്യന്‍ ബാഡ്മിന്റണിന്റെ മുഖഛായ മാറ്റിമറിച്ച പുല്ലേല ഗോപിചന്ദ്.
28ാം വയസ്സില്‍ കോര്‍ട്ടിനോട് വിടപറഞ്ഞ് പരിശീലനക്കുപ്പായം സ്വീകരിച്ചയാളാണ് ഗോപിചന്ദ്.തനിക്ക് നേടാനാകാതെ പോയത് ശിഷ്യരിലൂടെ സാധിക്കണമെന്ന ആഗ്രഹമാണ് ഗോപിചന്ദിന്റെ ആ തീരുമാനത്തിന് പിന്നില്‍. 1992 ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം, 2012ല്‍ സൈനയിലൂടെ ഒളിമ്പിക് വെങ്കലമെഡല്‍ ഇന്ത്യയിലെത്തിച്ചു. ഇപ്പോള്‍ സിന്ധുവിലൂടെ കുറഞ്ഞത് വെള്ളിയെങ്കിലും ഉറപ്പാക്കിയിരിക്കുന്നു.
രണ്ടാമത്തെ ഒളിമ്പിക് മെഡലിന് അവകാശിയാകാന്‍ ഒരുങ്ങിനില്‍ക്കുകയാണ് ഗോപിചന്ദ്. നാലുവര്‍ഷം മുമ്പ് സൈന നേവാള്‍ ലണ്ടനില്‍ വെങ്കലമെഡല്‍ നേടിയപ്പോള്‍ സൈനയുടെ പരിശീലകനും ഗോപിചന്ദായിരുന്നു. സൈന പിന്നീട് ഗോപിചന്ദ് അക്കാദമിയില്‍നിന്ന് മാറി പുതിയ പരിശീലകരെത്തേടി.
സൈന നേവാളും പി.വി സിന്ധുവും മുഖ്യധാരയിലേക്ക് എത്തുന്നതിന് മുമ്പ് ഇന്ത്യന്‍ ബാഡ്മിന്റണിന്റെ മുഖമായിരുന്നു പുല്ലേല ഗോപിചന്ദ്. ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യനായ ഗോപിചന്ദ് കളി നിര്‍ത്തിയശേഷം പരിശീലകചുമതലയേറ്റെടുക്കുകയായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ആംരംഭിച്ച ഗോപിചന്ദ് അക്കാദമിയില്‍നിന്നാണ് സൈന തുടങ്ങിയത്.
സിന്ധുവും റിയോ ഒളിമ്പിക്‌സില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറിയ കെ.ശ്രീകാന്തും ഗോപിചന്ദ് അക്കാദമിയില്‍നിന്ന് വരുന്നവരാണ്. ഇവിടെ ഇവരുടെ പിന്‍ഗാമികളാകാന്‍ ഒട്ടേറെ താരങ്ങള്‍ തയ്യാറെടുക്കുന്നു. ലോകത്തെ മുന്‍നിര താരങ്ങളെ പരാജയപ്പെടുത്താനുള്ള ശേഷി ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ച പരിശീലകനാണ് ഗോപിചന്ദ്.
ഇന്ത്യയിലെ മറ്റ് പരിശീലകരില്‍നിന്നെല്ലാം വ്യത്യസ്തനാണ് ഗോപിചന്ദ്. അക്കാദമിയുട പേരില്‍ കാശടിച്ചുമാറ്റുന്ന പരിശീലകര്‍ക്കൊപ്പം ഗോപിചന്ദിനെ കാണില്ല. പരാതിപറഞ്ഞ് അധികൃതര്‍ക്കുമുന്നില്‍ കൈനീട്ടിനില്‍ക്കുന്നവര്‍ക്കൊപ്പവും അദ്ദേഹമുണ്ടാകില്ല. തന്റെ ശിഷ്യര്‍ വിജയങ്ങളിലേക്ക് കുതിക്കുമ്പോള്‍, കോര്‍ട്ടിനരികില്‍ പുഞ്ചിരിയോടെ അദ്ദേഹമുണ്ടാകും. ആ സൗമ്യ സാന്നിധ്യമാണ് സിന്ധുവിനെ ഒളിമ്പിക് സ്വര്‍ണത്തിനരികില്‍ എത്തിച്ചതും. സിന്ധു തന്റെ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റ് നല്‍കുന്നതും ഈ കൊച്ചു കോച്ചിനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (14 minutes ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (1 hour ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (2 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (2 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (2 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (2 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (3 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (3 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (3 hours ago)

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (3 hours ago)

Malayali Vartha Recommends